ഐ.ടി. അറ്റ് സ്‌കൂളിന്റെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ നടത്തിയ അനിമേഷന്‍ പരിശീലന പദ്ധതി സ്‌കൂള്‍തലത്തിലേക്ക്കൂടി വ്യാപിപ്പിക്കാനൊരുങ്ങുന്നു. സപ്തംബര്‍ അഞ്ച്മുതല്‍ നാലുദിവസം നീണ്ടുനിന്ന പരിശീലന ക്യാമ്പില്‍ ഓരോ സ്‌കൂളില്‍നിന്നും അഞ്ച് കുട്ടികള്‍ എന്ന രീതിയില്‍ 12761 കുട്ടികളാണ് പങ്കെടുത്തത്. ഇതില്‍ പരിശീലനം ലഭിച്ച കുട്ടികളെക്കൊണ്ട് അതത് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് പരിശീലനം നല്‍കാനാണ് ഐ.ടി. അറ്റ് സ്‌കൂളിന്റെ പദ്ധതി. ഓരോ സ്‌കൂളില്‍നിന്നും എട്ട്, ഒമ്പത് ക്ലാസുകളിലെ തിരഞ്ഞെടുക്കപ്പെടുന്ന നൂറോളം കുട്ടികള്‍ക്ക് പരിശീലനം നല്‍കും. സ്‌കൂള്‍ ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍മാര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. അങ്ങനെ 2800 സ്‌കൂളുകളിലെ 2.8 ലക്ഷത്തോളം കുട്ടികള്‍ ഇതിന്റെ ഗുണഭോക്താക്കളാകും. അടുത്ത വര്‍ഷം അനിമേഷന്‍ പാഠം പത്താം ക്ലാസിലെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകകൂടി ചെയ്യുമ്പോള്‍ നാലര ലക്ഷത്തോളം കുട്ടികള്‍ ഇതിന്റെ ഭാഗമാകും.
സംസ്ഥാന ക്യാമ്പില്‍ കുട്ടികള്‍ നിര്‍മിച്ച ആനിമേഷന്‍ ചിത്രങ്ങള്‍ യൂ-ട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ അധികൃതരാണ് കുട്ടിച്ചിത്രങ്ങള്‍ യൂ-ട്യൂബിലിട്ടത്. വിക്ടേഴ്‌സ് ചാനലിലും ഇവ പ്രദര്‍ശിപ്പിക്കും. പദ്ധതിയില്‍ അംഗമാകുന്ന കുട്ടികളുടെ വിവരം ശേഖരിച്ച് അവരില്‍ കഴിവും അഭിരുചിയും ഉള്ളവരെ കണ്ടെത്തി ജോലി നേടാന്‍ സഹായിക്കുന്ന പദ്ധതിയും ഐ.ടി. അറ്റ് സ്‌കൂളിന്റെ അജണ്ടയിലുണ്ട്.
Browse: Home > അനിമേഷന്‍ പരിശീലനം സ്‌കൂള്‍തലത്തിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുന്നു
0 Comments:
Post a Comment