
സെപ്റ്റംബര്‍ 19ന് ഹര്‍ത്താല്‍ ദിനത്തില്‍ മലപ്പുറം പാസ്പോര്‍ട്ട് ഓഫിസ് അക്രമിച്ച കേസില്‍ അഞ്ച് പേരെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. മുതുവത്ത് പറമ്പ് ഹാജിയാര്‍പള്ളി കാളിപ്പറമ്പ് ജിതേഷ് (32), മുതുവത്ത് പറമ്പ് ഹാജിയാര്‍പള്ളി കണ്ടന്‍ ചിറ അബ്ദുറഹ്മാന്‍ (26), മലപ്പുറം ഇത്തില്‍പറമ്പ് ഇസ്മായില്‍ എന്ന ബാപ്പു (34), ഇത്തില്‍പറമ്പ് കിളിയമണ്ണില്‍ അബ്ദുല്‍ വഹാബ് (23), ഹാജിയാര്‍പള്ളി മൂലയില്‍ സുധാകരന്‍ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഹര്‍ത്താല്‍ ദിനത്തില്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചിലാണ് അക്രമം ഉണ്ടായത്. കല്ളേറില്‍ ഓഫിസിന്‍െറ ചില്ല് തകര്‍ന്നിരുന്നു.
Browse: Home > പാസ്പോര്‍ട്ട് ഓഫിസ് അക്രമം: അഞ്ച് പേര്‍ അറസ്റ്റില്


Indian Rupee Converter
0 Comments:
Post a Comment