കേരള സംസ്ഥാന മതവിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പത്താംതരത്തില്‍ നൂറും ഏഴാംതരത്തില്‍ 98ഉം അഞ്ചാംതരത്തില്‍ 96ഉം ആണ് വിജയശതമാനം. പത്താംക്ലാസില്‍ മലപ്പുറം ജില്ലയിലെ വണ്ടൂര്‍ റെയ്ഞ്ച് നടുവത്ത് മനാറുല്‍ഹുദാ മദ്രസയിലെ ശിബില്‍ ജൗഹര്‍ ഒന്നാംറാങ്കും എടക്കര റെയ്ഞ്ച് തുടിമുട്ടി ഹയാത്തുല്‍ ഇസ്‌ലാം മദ്രസയിലെ ജാബിര്‍ പയ്യനാടന്‍ രണ്ടാംറാങ്കും കെട്ടുങ്ങല്‍ റഹ്മാനിയ്യ മദ്രസയിലെ സഹ്‌ല മൂന്നാംറാങ്കും നേടി. പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍ മൗലാന എന്‍.കെ.മുഹമ്മദ് മൗലവിയുടെ അധ്യക്ഷതയില്‍ വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് അസ്ഗര്‍ മൗലവിയാണ് റാങ്ക് ജേതാക്കളെ പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി നജീബ് മൗലവി പരീക്ഷാഫലം പ്രകാശനം ചെയ്തു. സമദ് മൗലവി മണ്ണാര്‍മല, പി.കെ.മുഹമ്മദ് മൗലവി തരുവക്കോണം, കെ.അഹ്മദ് വഹബി തുടങ്ങിയവര്‍ പങ്കെടുത്തു. പരീക്ഷാ കണ്‍ട്രോളര്‍ എസ്.അലി മൗലവി സ്വാഗതം പറഞ്ഞു.
Browse: Home > സംസ്ഥാന മതവിദ്യാഭ്യാസ ബോര്‍ഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
0 Comments:
Post a Comment