മലബാര്‍ മേഖലയില്‍ കഴിഞ്ഞവര്‍ഷം പുതുതായി അനുവദിച്ച ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ അധ്യാപക തസ്തികകള്‍ സൃഷ്ടിച്ച് അംഗീകാരം നടത്തണമെന്നാവശ്യപ്പെട്ട് അധ്യാപകരുടെ അനിശ്ചിതകാല പഠിപ്പുമുടക്ക് സമരം തുടങ്ങി. കേരള ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ സമരത്തിന്റെ രണ്ടാംദിവസമായ വെള്ളിയാഴ്ച കുന്നുമ്മല്‍ ജങ്ഷനില്‍ അധ്യാപക ചങ്ങല സൃഷ്ടിക്കലും പ്രതീകാത്മക ഭിക്ഷാടനവും നടത്തും. അനിശ്ചിതകാല പണിമുടക്കിനോടനുബന്ധിച്ച് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് സമരസംഗമം നടത്തി. നാസിം, ബിജു, ഷിബിലി എന്നിവര്‍ പ്രസംഗിച്ചു.
Browse: Home > അധ്യാപകരുടെ അനിശ്ചിതകാല സമരം തുടങ്ങിഃ പ്രതീകാത്മക ഭിക്ഷാടനം ഇന്ന്
0 Comments:
Post a Comment