മലപ്പുറം: ബി.എസ്.എന്‍.എല്‍ വിദ്യാര്‍ഥികള്‍ക്കായി പുറത്തിറക്കിയ പുതിയ സ്റ്റുഡന്റ്‌സ് സ്‌പെഷല്‍ പ്രീപെയ്ഡ് സിംകാര്‍ഡ് കസ്റ്റമര്‍ സെന്ററുകള്‍ വഴിയും എല്ലാ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ വഴിയും വിതരണംതുടങ്ങി. അഞ്ച് നമ്പറുകളിലേക്ക് കുറഞ്ഞനിരക്കില്‍ വിളിക്കാമെന്നതിനു പുറമെ എസ്.എം.എസ്സിന് അഞ്ചുപൈസ എന്നതാണ് സ്റ്റുഡന്റ്‌സ് സ്‌പെഷല്‍ സിമ്മിന്റെ പ്രത്യേകത. 40 രൂപയുടെ ഫസ്റ്റ് റീചാര്‍ജ് ചെയ്യുമ്പോള്‍ 30 രൂപയ്ക്ക് ബി.എസ്.എന്‍.എല്‍ നെറ്റ്‌വര്‍ക്കിലും 10 രൂപയ്ക്ക് മറ്റു നെറ്റ്‌വര്‍ക്കിലേക്കും വിളക്കാം. കൂടാതെ 600 എസ്.എം.എസ്സും 50 എം.ബി ഡാറ്റയും സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. വാലിഡിറ്റി എക്‌സ്റ്റന്‍ഷന് മാസത്തില്‍ 22 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുമ്പോള്‍ 100എം.ബി ഡാറ്റയും 300 എസ്.എം.എസ്സും സൗജന്യമായി ഉണ്ടായിരിക്കും.
അഞ്ച് നമ്പറിലേക്ക് കുറഞ്ഞനിരക്കില്‍ വിളിക്കാവുന്ന മിത്രം സിംകാര്‍ഡ് സപ്തംബര്‍ 16 വരെ എല്ലാ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളിലും ലഭ്യമായിരിക്കും. ഈദുല്‍ ഫിത്തറിനോടനുബന്ധിച്ച് ബി.എസ്.എന്‍.എല്‍ എസ്.ടി.വി 786 ഓഫര്‍ 12.8.2011മുതല്‍ ഒരു മാസത്തേക്ക് പുറത്തിറക്കിയിരിക്കുന്നു. 786 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുമ്പോള്‍ 786 രൂപ സംസാരമൂല്യവും 786 എസ്.എം.എസ്സും ലഭ്യമായിരിക്കും. കാലാവധി ആറുമാസമാണ്. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ബി.എസ്.എന്‍.എല്‍ അവതരിപ്പിക്കുന്ന എസ്.ടി.വി 34 വഴി കേരളത്തിലെ എല്ലാ ബി.എസ്.എന്‍.എല്‍ നമ്പറുകളിലേക്കും ആഗസ്ത് 13 മുതല്‍ 15 വരെ സൗജന്യമായി വിളിക്കാം.
Browse: Home > ബി.എസ്.എന്‍.എല്‍ സ്റ്റുഡന്റ്‌സ് സ്‌പെഷല്‍ സിംകാര്‍ഡ് വിതരണം തുടങ്ങി
0 Comments:
Post a Comment