മലപ്പുറം: മലപ്പുറം കോട്ടപ്പടി താലൂക്ക് ആശുപത്രിയില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നത് സംബന്ധിച്ച് നിലവിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും പി. ഉബൈദുള്ള എം.എല്‍.എയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച യോഗം ചേരും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുന്നത് സംബന്ധിച്ച് പി. ഉബൈദുള്ള എം.എല്‍.എ ആരോഗ്യവകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. പകര്‍ച്ചപ്പനി വ്യാപകമായതോടെ ഒ.പി.യിലെത്തുന്ന രോഗികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി എം.എല്‍.എ യോഗം വിളിച്ചുചേര്‍ത്തത്.
Browse: Home > മലപ്പുറം താലൂക്കാശുപത്രി വികസനം: എം.എല്‍.എയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും
0 Comments:
Post a Comment