മലപ്പുറം: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് വീട് നല്‍കാനുള്ള ഇന്ദിര ആവാസ് യോജന (ഐ.എ.വൈ) പദ്ധതിയും ജില്ലയില്‍ മന്ദഗതിയില്‍. 2010-11 വര്‍ഷത്തില്‍ 10,110 വീടുകള്‍ നിര്‍മിക്കാനാണ് ഏറ്റെടുത്തിരുന്നതെങ്കിലും ഇതില്‍ 4149 വീടുകളാണ് പൂര്‍ത്തിയാക്കിയത്. തൊട്ട് മുന്‍വര്‍ഷത്തെ 5455 വീടുകള്‍ ഉള്‍പ്പെടെയാണ് 10,110 വീടുകള്‍ ഏറ്റെടുത്തിരുന്നത്. 29.95 കോടിരൂപ ലഭിച്ചതില്‍ 70.48 ശതമാനം ഫണ്ടാണ് ചെലവഴിച്ചത്. 2011-12 വര്‍ഷത്തില്‍ ഏറ്റെടുത്ത 6099 വീടുകളില്‍ 579 വീടുകളാണ് ഇതുവരെ പൂര്‍ത്തിയാക്കാനായത്. 5520 വീടുകള്‍ നിര്‍മാണത്തിലാണെന്ന് അധികൃതര്‍ പറയുന്നു.
പട്ടികജാതി/വര്‍ഗക്കാര്‍ക്കും ഇതര സമുദായങ്ങളില്‍പ്പെട്ടവര്‍ക്കും സൗജന്യമായി വീട് നല്‍കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതില്‍ 60 ശതമാനം പട്ടികജാതി/വര്‍ഗക്കാര്‍ക്കും 15 ശതമാനം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമാണ്. സര്‍ക്കാര്‍ അനുവദിക്കുന്ന തുകകൊണ്ട് മാത്രം വീടുപണി പൂര്‍ത്തിയാക്കാനാവില്ലെന്നതാണ് വസ്തുത. കൂടുതല്‍ തുക സ്വന്തമായെടുത്ത് വീടുപണി പൂര്‍ത്തിയാക്കാന്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് കഴിയുന്നുമില്ല. നിര്‍മാണ സാമഗ്രികള്‍ക്കുണ്ടായ വിലക്കയറ്റവും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇ.എം.എസ് പദ്ധതിക്കുവേണ്ടി തയ്യാറാക്കിയ പട്ടികയില്‍നിന്നുതന്നെയാണ് ഐ.എ.വൈക്കും ഗുണഭോക്താക്കളെ കണ്ടെത്തിയിരുന്നത്. ഇത് ഗ്രാമസഭകള്‍ വഴി വീണ്ടും തിരഞ്ഞെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Browse: Home > ഐ.എ.വൈയും മന്ദഗതിയില്‍
0 Comments:
Post a Comment