ന്യൂഡല്‍ഹി: ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ സഹായിക്കുന്ന വെബ്‌സൈറ്റുകള്‍ക്ക് നിരോധനം. കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് നിരോധനം എന്നാണ് അറിയുന്നത്.
ഇതനുസരിച്ച് ഭൂരിഭാഗം ഇന്റര്‍നെറ്റ് സേവനദാതാക്കളും ഇത്തരം വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്തുതുടങ്ങിയിട്ടുണ്ട്. സോഫ്റ്റ്‌വെയറുകള്‍, പാട്ടുകള്‍, സിനിമ തുടങ്ങിയവ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ് ഈ നടപടി.
വ്യാഴാഴ്ച കാലത്ത് മുതല്‍ ഇത്തരം ഷെയറിങ് വെബ്‌സൈറ്റുകള്‍ തുറക്കുമ്പോള്‍ ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഈ സൈറ്റ് ബ്ലോക്ക് ചെയ്തിരിക്കുകയാണ് എന്ന സന്ദേശമാണ് സ്‌ക്രീനില്‍ തെളിയുന്നത്.
എന്നാല്‍, ഇത്തരമൊരു നടപടി സംബന്ധിച്ച് ടെലികോം വകുപ്പിന്റെ ഭാഗത്തു നിന്ന് ഔദ്യോഗികമായി യാതൊരുവിധ അറിയിപ്പും ഉണ്ടായിട്ടില്ല. ഇന്റര്‍നെറ്റ് സേവനദാതാക്കളും ഇതിനെ കുറിച്ച് ഔദ്യോഗികമായ വിശദീകരണം നല്‍കിയിട്ടില്ല.
റാപ്പിഡ് ഷെയ്ര്‍, മീഡിയഫയര്‍, മെഗാഅപ്‌ലോഡ്, ഹോട്ട്ഫയല്‍, സെന്‍ഡ്‌സ്‌പെയ്‌സ്, ഫയല്‍സര്‍വ്, മെഗാവീഡിയോ തുടങ്ങിയ വമ്പന്‍ ഹിറ്റ് വെബ്‌സൈറ്റകള്‍ക്കാണ് നിയന്ത്രത്താഴ് വീണത്. കോപ്പിറൈറ്റ് ലംഘനത്തെക്കുറിച്ചുള്ള നിരന്തര പരാതികളാണ് ഇത്തരമൊരു കടുത്ത നടപടിക്ക് പിന്നിലെന്ന് കരുതുന്നു.
ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തപ്പെടുന്നത് ആദ്യമായല്ല. ഈ വര്‍ഷം മാച്ചില്‍ തന്നെ യാതൊരു മുന്നറിയിപ്പും കൂടാതെ ടൈപ്പ്പാഡ്, മൊബാംഗൊ, ക്ലിക്‌ടെല്‍ തുടങ്ങിയ വെബ്‌സൈറ്റുകള്‍ ടെലികോം വകുപ്പിന്റെ പേരില്‍ തടഞ്ഞിരുന്നു.
എന്നാല്‍, ഈ നിരോധനം ടെലികോം വകുപ്പിന്റെ അനുമതിയോടെയായിരുന്നില്ല ഈ നടപടിയെന്ന് പിന്നീട് വിവരാവകാശ നിയമപ്രകാരം വ്യക്തമായിരുന്നു. ഇപ്പോഴത്തെ നിരോധനവും ഇതുപോലെയാണോ എന്നൊരു സംശയം ചില വിദഗദ്ധരെങ്കിലും പ്രകടിപ്പിച്ചിട്ടുണ്ട്. ഫ്ലാഗ്‌ടെല്‍ സെര്‍വറുകള്‍ വഴി ചെല്ലുന്ന റിക്വിസ്റ്റുകളാണ് ഇങ്ങനെ തടയപ്പെടുന്നതെന്നും ചിലര്‍ കണ്ടെത്തിയിട്ടുണ്ട്.
Browse: Home > ഫയല്‍ ഷെയറിങ് വെബ്‌സൈറ്റുകള്‍ക്ക് ടെലികോം മന്ത്രാലയത്തിന്റെ നിരോധനം
0 Comments:
Post a Comment