ജീവിതം .......അതിങ്ങനെ നീണ്ടു കിടകയാണ് ..കടന് പോന്ന വഴികളിലേക്ക് വര്‍ഗീസ് ഒരു തിരിഞ്ഞു നോട്ടം നടത്തി .കഷ്ടപ്പാടുകളും ദുഖങ്ങളും സന്തോഷങ്ങളും എല്ലാം കൂട്ടികലര്‍ത്തി ......ഒരു ജീവിതം...നന്നായി ജീവിച്ചു തീര്‍ക്കാമായിരുന്നു...
ഓര്‍ത്തപ്പോ ആകെ നെന്ജിനുള്ളില്‍ ഒരു വീര്‍പ്പുമുട്ടല്‍.....ആരോടേലും നീതി പുലര്‍ത്താന്‍ തനിക്കയോ....വയസ്സ് 65 അത്രെയേ ആയുള്ളൂ...എല്ലാവരും ഉണ്ട് എന്നാലും ആരുമില്ലാത്ത അവസ്ഥ ...അനാഥാലയത്തിന്റെ ഒറ്റ മുറിയിലെ കട്ടിലില്‍ കിടന്ന് വെറുതെ ചിന്തിച്ചു....എവിടെ ആയിരിക്കും അവള്‍ ...എന്റെ ഭാര്യ വയ്യാതായപ്പോ എന്നെ ഇട്ടേച്ചു പോയ അവളോട് .......മക്കള്‍ ഒക്കെ വലുതായി ...
അപ്പന്റെയും അമ്മയുടെയും ഒറ്റ പുത്രനായിരുന്ന ഞാന്‍ വല്ലാത്ത ഒരു അഹങ്കാരി ആയിരുന്നു, ഗള്‍ഫിലെ ഉയര്‍ന്ന സംബളത്തിലെ ജോലി .....എല്ലാം ഉണ്ടെന്ന ഒരു തോന്നല്‍....
എല്ലാം കീഴ്മേല്‍ മറിഞ്ഞിട്ടും തെറ്റ് കാരന്‍ ആണ് എന്ന് സമ്മതിക്കാന്‍ അയാള്‍ക്ക് മനസില്ലായിരുന്നു ...മറ്റുള്ളവരെ കുറ്റപ്പെടുത്തുക അതയിരുന്നില്ലേ ചെയ്തു കൊണ്ടിരുന്നത്...ചിന്തകള്‍ തലങ്ങും വിലങ്ങും ശല്യം ചെയ്യുകയാണ് , എല്ലാം തകിടം മറിഞ്ഞത് ആദ്യ ഭാര്യയുടെ മരണത്തോടെ ആണ് ..നല്ലവള്‍ ആരുന്നു അവള്‍ ...തന്നെ ജീവന് തുല്യം സ്നേഹിച്ചിരുന്നവള്‍ .....മകന് വേണ്ടി ജീവിക്കാന്‍ തീരുമാനിച്ചതും ആണ് ...അപ്പോളാണ് ഒരു അപശകുനം പോലെ അവള്‍ ......ഭാര്യയുടെ അനിയത്തി ....സ്വന്തം അനിയത്തിയെ പോലെ ...സ്വന്തം മകളെ പോലെ ഞാന്‍ കണ്ടിരുന്നവള്‍....
വിശ്വസിക്കാനായില്ല അവള്‍ പറഞ്ഞത് ...അവള്‍ എന്നെ സ്നേഹിച്ചിരുന്നു ....ചേച്ചിയുടെ ഭര്‍ത്താവു ആണ് എന്ന് അറിഞ്ഞിട്ടും ....അവള്‍ വേറെ ആരെയും വിവാഹം കഴിക്കില്ല എന്ന് പറഞ്ഞപ്പോള്‍ എല്ലാരുടെയും സമ്മതത്തിനു വഴങ്ങി സമ്മതിച്ചു വിവാഹം ...എന്റെ മകന് ഒരു താങ്ങവുമല്ലോ എന്ന് കരുതി ....അവള്‍ എന്നെ അല്ല സ്നേഹിച്ചത് എന്റെ കണക്കറ്റ സ്വത്തിനെ ആയിരുന്നു എന്ന് അറിഞ്ഞപ്പോലെക്കും ഒരു പാട് വൈകി പോയില്ലേ.....എന്നും വഴക്കിന്റെ നാളുകള്‍ ...അവളെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കാതെ മധ്യപാനതിന്റെ വഴിയിലേക്കല്ലേ ഞാന്‍ പോയത് ....
അവളുടെ വികാരങ്ങളെയും മനസിലാക്കാമായിരുന്നു....ഒന്നിനും ശ്രമിച്ചില്ല....ഒരു വാശി ആയിരുന്നു......എല്ലാം കുടിച്ചു നശിപ്പിച്ചപ്പോ ഒന്നും ഒര്തില്ലാ...അവളെ കുറിച്ചോ...മക്കളെ കുറിച്ചോ ഒന്നും .....അവരെക്കാള്‍ അധികമായി മറ്റുള്ളവരെ സ്നേഹിക്കാനും കരുതാനും താന്‍ വെമ്പല്‍ കൊണ്ടപ്പോള്‍ അവള്‍ അകലുകയരുന്നു തന്നില്‍ നിന്ന് എന്നന്നേക്കുമായി....ഒരു ഭര്‍ത്താവെന്ന നിലയില്‍ ഒരു നീതിയും പുലര്തനയില്ലാ....
ഇന്ന് ഇപ്പൊ ഈ വേദനയുടെയും വിഷമതിന്റെയും മധ്യത്തില്‍ ഒരു പക്ഷെ ഞാന്‍ ഒന്ന് ശ്രമിചിരുന്ണേല്‍ അവള്‍ എനിക്ക് ഒരു ആശ്വാസം ആയേനെ...മക്കള്‍ ഒക്കെ അവരവരുടെ വഴി അവസാനം തിരഞ്ഞെടുത്തു...അവരോടും ഒരു അപ്പന്‍ എന്ന നിലയില്‍ നീതി പുലര്തനയില്ല ....
അവസാനം ഉള്ളത് വിറ്റു വീതം വച്ച കിട്ടിയ കാശു കൊണ്ട് ഇവിടെ ഈ ഒറ്റ മുറിയില്‍ ....കാലിലെ മുറിവ് പഴുതത്തില്‍ നിന്ന് ദുര്‍ഗന്ധം വരുന്നുണ്ട് ....എന്താണോ നേഴ്സ് വരാത്തത് ...ആരും തന്നെ അടുപ്പിക്കുന്നില്ലാത്ത പോലെ...
മനസ് വീണ്ടും കുറെ പുറകിലേക്ക് പോയപോലെ...ഒരു നിമിഷം അപ്പനെയും അമ്മയെയും ഓര്‍ത്തു ..അവരോടു...അവരോടു എങ്കിലും നീതി പുലര്തനയോ തനിക്കു.......അമ്മ അവരാരുന്നല്ലോ എനിക്ക് ഒരാശ്രയം ....രണ്ടാം കല്യാനത്തോടെ അവരെയും അകറ്റി നിര്‍ത്തിയില്ലേ ..ഹോ...ഇത് പോലെ ഒരു ഒറ്റ മുറിയില്‍ അല്ലെ അവരും കിടന്നത്....ഒറ്റയ്ക്ക് ..ഒരിക്കല്‍ പോലും ഒന്ന് തിരിഞ്ഞു നോക്കാന്‍ എനിക്ക് സാധിച്ചില്ലല്ലോ ...അവര്‍ക്ക് വിശന്നപ്പോളും ദാഹിച്ചപ്പോലും , ഒരു മകന്റെ സാമീപ്യം അവശ്യം ഉള്ളപ്പോലും....ഞാന്‍ അത് ചെയ്തില്ലല്ലോ...
വര്‍ഗീസ് ചേട്ടാ...കാലു ഡ്രസ്സ് ചെയ്യട്ടെ .......നേഴ്സ് ആണ് ആകെ എന്നോട് മിണ്ടാന്‍ ഒരാള്‍...അത് പോലും ഇല്ലാരുന്നു അമ്മക്ക്...ചേട്ടന്‍ വല്ലോം കഴിച്ചോ...ഇല്ല കൊച്ചെ ....വിശപ്പില്ല അത് പറയുമ്പോള്‍ അമ്മയുടെ മുഖം ആരുന്നു മനസ് നിറയെ...
അവള്‍ പോയി കഴിഞ്ഞു വിജനമായ വഴികളിലേക്ക് നോക്കി കിടന്നപ്പോ എല്ലാരും, ലോകം തന്നെയും പരിഹസിക്കുന്ന പോലെ തോന്നി.....
അമ്മയോട് ചെയ്തതിന്റെ ഫലം ആണോ താന്‍ ഇന്ന് അനുഭവിക്കുന്നത്...ഹേയ് അല്ല ....ഇതൊന്നും ഞാന്‍ കാരണം ഉണ്ടായതല്ല.....
അവള്‍ ..എന്റെ രണ്ടാം ഭാര്യ....അവള്‍ ആണ് എല്ലാത്തിനും കാരണം ......അപ്പോളും ചുമരിലേക്കു നോക്കി ആയാല്‍ മറ്റുള്ളവരെ കുറ്റപെടുത്താന്‍ ശ്രമിച്ചു കൊണ്ടേ ഇരുന്നു........
Browse: Home > കടന്നു പോന്ന വഴികള്‍
1 Comment:
ഇപ്പൊ ഈ വേദനയുടെയും വിഷമതിന്റെയും മധ്യത്തില്‍ ഒരു പക്ഷെ ഞാന്‍ ഒന്ന് ശ്രമിചിരുന്ണേല്‍ അവള്‍ എനിക്ക് ഒരു ആശ്വാസം ആയേനെ.
Post a Comment