മലപ്പുറം: എയ്ഞ്ചല്‍സ് ആംബുലന്‍സ് സര്‍വ്വീസിന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് മലപ്പുറം ടൗണ്‍ഹാളില്‍ നടക്കും.സമ്മേളനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ ഭരണകൂടം, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സര്‍ക്കാര്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, ഐ.എം.എ, വിവിധ വൈദ്യ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ എയ്ഞ്ചല്‍സ് പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് സൊസൈറ്റിയുടെ ഭാഗമായാണ് മലപ്പുറം എയ്ഞ്ചല്‍സ് പ്രവര്‍ത്തിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലയിലെ ആംബുലന്‍സുകളുടെ പ്രവര്‍ത്തനം 102 എന്ന നമ്പറിലൂടെ ജി.പി.എസ് സംവിധാനമുപയോഗിച്ച് കോഴിക്കോട്ടുള്ള നിയന്ത്രണകേന്ദ്രവുമായി ഏകോപിപ്പിക്കുക, ആംബുലന്‍സുകളെ മൃതദേഹവാഹകര്‍ എന്നതിലുപരി ആരോഗ്യ ജീവന്‍രക്ഷാ വാഹനങ്ങളാക്കി പ്രവര്‍ത്തനം മെച്ചപ്പെടുത്തുക തുടങ്ങിയവയാണ്പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
ജില്ലയെ വിവിധ മേഖലകളാക്കി തിരിച്ചാണ് പ്രവര്‍ത്തനം. 30-ഓളം ആംബുലന്‍സുകളാണ് ഇതുവരെ ജില്ലയില്‍ ഈ പദ്ധതിയില്‍ ചേര്‍ത്തിട്ടുള്ളത്. ഇവയിലെല്ലാം ജി.പി.എസ് ഉപകരണം ഘടിപ്പിക്കും.ലാന്‍ഡ് ലൈനില്‍നിന്ന് വിളിക്കുന്നവര്‍ 0495 102 എന്ന നമ്പറിലും മൊബൈല്‍ ഫോണില്‍നിന്ന് 102 എന്ന നമ്പറിലും ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഭാരവാഹികളായ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സക്കീന, ഡോ. പി.പി. വേണുഗോപാല്‍, ഡോ. പി. മോഹനകൃഷ്ണന്‍, നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത്- കോര്‍ഡിനേറ്റര്‍ എം. അനില്‍കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Browse: Home > എയ്ഞ്ചല്‍സ്ആംബുലന്‍സ് സര്‍വ്വീസിന്റെ ജില്ലാതല ഉദ്ഘാടനം നാളെ
0 Comments:
Post a Comment