മലപ്പുറം: കൈവിട്ടുപോയ മാതാപിതാക്കളെ തേടി ഏഴുവയസ്സുകാരന്‍ സിറാജുദ്ദീന്‍ മലപ്പുറത്ത് എത്തി. മലയാളിയായ കുട്ടിയെ കഴിഞ്ഞ ജനവരിയിലാണ് തമിഴ്‌നാട്ടില്‍ റെയില്‍വേ പോലീസ് കണ്ടെത്തിയത്. ഹിന്ദി മാത്രം സംസാരിക്കുന്ന മനോദൗര്‍ബല്യമുള്ള സ്ത്രീയോടൊപ്പമായിരുന്നു കുട്ടി. തുടര്‍ന്ന് തിരുപ്പത്തൂരിലെ സൊസൈറ്റി ഓഫ് റൂറല്‍ ഡവലപ്‌മെന്റ് പ്രമോഷന്‍ സര്‍വ്വീസ് പ്രവര്‍ത്തകരെ ഏല്‍പ്പിക്കുകയും ചെയ്തു.
ഇതിന്റെ ഭാഗമായി തമിഴ്‌നാട് വെല്ലൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ എസ് ഗാന്ധി ദേവദാസാണ് കുട്ടിയെ മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പാകെ കൈമാറിയത്. നീണ്ട അലച്ചിലിന്റെയും ഹോട്ടലിലും മറ്റും ജോലി ചെയ്തതിന്റെയും ദുരിതകഥകള്‍ കുട്ടി പറയുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
കുട്ടിയെ തവനൂര്‍ ഗവ. സ്‌പെഷല്‍ ചില്‍ഡ്രന്‍സ് ഹോളില്‍ താമസിപ്പിക്കാനും മലപ്പുറം ഉള്‍പ്പെടെയുള്ള മലബാര്‍ ജില്ലകളില്‍ അന്വേഷണം നടത്താനും ചെയര്‍പേഴ്‌സണ്‍ വി. ആയിഷയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സിറ്റിങ്ങില്‍ ചുമതലപ്പെടുത്തി. 14 കേസുകളാണ് സിറ്റിങ്ങില്‍ ചര്‍ച്ചചെയ്തത്. അഡ്വ. ഷരീഫ് ഉള്ളത്ത്, ജി.കെ. റാംമോഹന്‍, അഡ്വ. എ. ജമിനി, എം. മണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9847586092, 9048329772.
Browse: Home > കൈവിട്ടുപോയ മാതാപിതാക്കളെ തേടി ഏഴുവയസ്സുകാരന്‍ മലപ്പുറത്ത് എത്തി
0 Comments:
Post a Comment