Social Icons

Featured Posts

Followers

Friday, June 24, 2011

കഴുകന്‍ കണ്ണുകള്‍



നേരം ഒരുപാട് ആയി കിടന്നിട്ടും ഉറക്കം വരുന്നില്ല ഒരു മംഗള കര്‍മം കഴിഞ്ഞ വീടാണ് ...എല്ലാം ഒന്ന് അടുക്കി പെറുക്കണം, നേരം വെളുക്കുംബഴെ ഉണരണം ..ഉറക്കം വരുന്നേ ഇല്ലല്ലോ ഈശ്വരാ .....ഇന്ന് അവളുടെ കല്യാണം ആരുന്നു സന്ധ്യയുടെ ....ഞാന്‍ തന്നെ നടത്തിയ കല്യാണം എന്നാലും ലോകത്ത് ഒരു മക്കള്‍ക്കും ഇങ്ങനെ ഒരു ഗതി ഉണ്ടാവരുതേ എന്ന് മനസ് കൊണ്ട് ആഗ്രഹിക്കുക ....എല്ലാ പെണ്‍കുട്ടികളെയും പോലെ കൈ പിടിച്ചു കൊടുക്കാന്‍ അവളുടെ അച്ഛന്‍..തന്റെ സുനിലേട്ടന്‍.. അങ്ങനെ ആരുന്നല്ലോ കഴിഞ്ഞമാസം വരെ താന്‍ കരുതിയത് , അദ്ദേഹം ഇല്ലാത്ത ഒരു കല്യാണം ....സ്വപ്നത്തില്‍ പോലും അങ്ങനെ ഒന്ന് ഞാന്‍ ചിന്തിച്ചിരുന്നില്ല .അച്ഛന്‍ ലീവിന് വന്നു പോയപ്പഴെ ആയകൊണ്ട് എതിര്‍പ്പ് ഒന്നും പറഞ്ഞില്ല ഇനി അവള്‍ക്കു ഇത് പോലെ ഒരു ബന്ധം കിട്ടില്ല എന്ന് പറഞ്ഞു കാലില്‍ വീഴണ്ട വന്നു തനിക്ക് ....
അതീവ സുന്ദരി ആയിരുന്നു സന്ധ്യ ......ഏതൊരാളും നോക്കി പോണ സൌന്ദര്യം ......
അവള്‍ക്കു പേടിക്കണ്ട്ത് സമൂഹത്തെ ആരുന്നില്ല.....സ്വന്തം അച്ഛനെ തന്നെ ആരുന്നു.....ഓര്‍ക്കുമ്പോള്‍ ഒരു നടുക്കം ആണ് മനസ്സില്‍ ..
അച്ഛന് മക്കളോട് കാണിക്കുന്ന ഒരു വാത്സല്യം അല്ലാതെ മറ്റൊന്നും തോന്നിയില്ല അദ്ധേഹത്തിന്റെ ഇടപെടില്‍ എനിക്ക് ...അവള്‍ക്കു 15 വയസു കഴിഞ്ഞപ്പോ മുതല്‍ ഞാന്‍ ശ്രദ്ധിക്കുന്നതാ സന്ധ്യയുടെ മാറ്റം , അച്ഛന്‍ ലീവിന് വരുന്നു എന്ന് പറയുമ്പോള്‍ ഒരു വെപ്രാളം ആണ് അവള്‍ക്കു .....
കഴിഞ്ഞ 3 വര്ഷം ആയി പാവം അവള്‍ എല്ലാം സഹിക്കുകരുന്നു ...
എനിക്ക് വേണ്ടി, അവളുടെ അനിയത്തിക്ക് വേണ്ടി ....കുടുംബത്തിനു വേണ്ടി ....ഈ തവണ അച്ഛന്‍ ലീവിന് വന്നപ്പോള്‍ അവള്‍ വാശി പിടിച്ചു അവള്‍ക്കു ഇടുക്കിക്ക് പോകണം എന്ന് ...അവിടെ അമ്മാവന്‍ മാരുടെ അടുത്ത് പോകണം അത്രെ ....അവളില്‍ ഉണ്ടായ മാറ്റം എന്നെ ശരിക്കും അമ്പരപ്പെടുതുകയരുന്നു....അച്ഛന്‍ ഇല്ലാത്തപ്പോ അവളോട്‌ കാര്യങ്ങള്‍ ചോദ്ച്ചു മനസിലാക്കാന്‍ ഒരു പാട് കഷ്ടപ്പെടേണ്ടി വന്നു ...
ഞാന്‍ എന്റെ മകളെ മനസിലാക്കിയില്ലരുന്ണേല്‍...ഈശ്വരാ ......ഓര്‍ക്കാനേ വയ്യ ..
അച്ഛന്റെ പെരുമാറ്റം ഒരു മകളോടുള്ള പോലെ അല്ല എന്ന് പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ജോഴുകിയിരുന്നു....
നിര്‍ബന്ധിച്ചു തന്നെ അയല്‍പക്കത്തെ വീടുകളില്‍ വിടുംബോലും അവള്‍ വീട്ടില്‍ ഒറ്റക്കാവുംബോളും അവളുടെ കണ്ണിലെ ഭീതി ഞാന്‍ കാണാതെ പോയല്ലോ ....
അന്ന് മുതല്‍ ഉള്ള തന്റെ എല്ലാ ശ്രദ്ധയും അവളില്‍ ആരുന്നു അവളെ ഒറ്റയ്ക്ക് ആക്കി എങ്ങും പോകാതിരിക്കാന്‍ ശ്രദ്ധിച്ചു...ഒരു തള്ള കോഴി കുഞ്ഞുങ്ങളെ കാക്കുന്ന പോലെ...
അന്ന് സ്വന്തം ഭര്‍ത്താവിനോട് തോന്നിയ വികാരം..ജീവന്റെ ജീവനെ പോലെ ഞാന്‍ കരുതി സ്നേഹിച്ച , വിശ്വസിച്ച, ബഹുമാനിച്ച ആളോട് ഒരു തരം വെറുപ്പായിരുന്നു....എന്നാലും എല്ലാം ഉള്ളില്‍ ഒതുക്കി ഒരു ചിന്ത മാത്രമേ അപ്പോളും മനസ്സില്‍ ഉണ്ടാരുന്നുള്ള് ....സന്ധ്യയുടെ കല്യാണം ....അതെങ്ങനെ സാധ്യമാകും ......അവളെ ഒരാളെ എല്പ്പികുക ......
പറഞ്ഞു നോക്കി നമുക്ക് അവള്‍ക്കു ഒരു കല്യാണം ആലോചിച്ചാലോ എന്ന് ഒരു പൊട്ടിത്തെറി ആയിരുന്നു മറുപടി , അവള്‍ കുഞ്ഞാണ് പോലും ...
ഒരിക്കല്‍ പോലും താന്‍ ആഗ്രഹിച്ചിട്ടില്ല അദ്ദേഹം ഗള്‍ഫിലേക്ക് മടങ്ങി പോകണം എന്ന് ...പക്ഷെ ഇത്തവണ..ദിവസങ്ങള്‍ക്കു നീളം കൂടുന്ന പോലെ .....
അവളെ ഒറ്റയ്ക്ക് കിട്ടാത്ത കൊണ്ട് അദ്ധേഹത്തിന്റെ ദേഷ്യവും ശകാരവും പലതവണ കേള്‍ക്കണ്ട വന്നു ...
ഇടുക്കിയില്‍ നിന്ന് സജി ചേട്ടന്‍ വരുന്നത് വരെ മനസ്സില്‍ എല്ലാം അടുക്കി പിടിച്ചിരുന്നു .......എന്റെ 3 സഹോദരങ്ങള്‍ക്കും അവരുടെ ഭാര്യമാര്‍ക്കും എന്നോടുള്ള വാത്സല്യം ചെറുതൊന്നും അല്ലായിരുന്നു..ആ സ്നേഹവും കരുതലും തന്നെ ആരുന്നു അവര്‍ എന്റെമക്കള്‍ക്കും കൊടുത്തത് ...അദ്ദേഹം ഇല്ലാത്ത അവസരം നോക്കി എല്ലാ കാര്യവും ചേട്ടനോട് പറഞ്ഞ് കരഞ്ഞപ്പോളാണ് മനസിലെ തീ ഒന്ന് ആറിയത് തന്നെ ...എല്ലാം കേട്ട് സന്ധ്യ യെ ചേര്‍ത്ത് പിടിച്ചപ്പോ ...അവളുടെ മുഖത്തെ ആശ്വാസം അത് ഒരു അച്ഛനില്‍ നിന്ന് മക്കള്‍ക്ക്‌ കിട്ടുന്ന കരൂതലിന്ടെ ആയിരുന്നു...

ചേട്ടന്‍ തിരിച്ചു പോകുമ്പോള്‍ അവളെയും കൂടെ കുട്ടുകയാണ് 2 ദിവസത്തേക്ക് എന്ന് പറഞ്ഞത് അദ്ദേഹത്തിന് ഇഷ്ടമായില്ല .....എന്നാലും അവള്‍ മാത്രം ആയിരുന്നു എന്റെ മനസ്സില്‍ ...ലീവ് കഴിഞ്ഞു അദ്ദേഹം പോയി 2 അഴ്ച്ചക്കകം ചേട്ടന്റെ വീടിനു അടുത്ത് തന്നെ അവള്‍ക്കു ഒരു കല്യാണാലോചന വന്നു സ്കൂളിലെ മാഷാണ് പയ്യന്‍ , നല്ല സാമ്പത്തികം പിന്നെ മറ്റൊന്നും ആലോചിച്ചില്ല കാലു പിടിക്കണ്ട വന്നു തനിക്ക് ..നിവര്‍ത്തിയില്ലാതെ, അവനെ അവള്‍ക്കു നേരത്തെ മുതല്‍ പരിചയം ഉണ്ട് അവനെ എന്ന് വരെ പറയണ്ടാതായി വന്നു ....പണ്ടവും പണവും ഒന്നും അവള്‍ക്കു അച്ഛന്‍ കൊടുത്തില്ല ...എന്നാലും അവള്‍ക്കു സമധാനം കിട്ട്ടുമല്ലോ ...
സമാധാനത്തോടെ കിടന്നുറങ്ങാമല്ലോ.......
"അമ്മേ .......ഉറങ്ങിയില്ലേ" സിന്ധു ആണ് വിളിക്കുന്നത് അവള്‍ക്കു 12 വയസായി ......അവള്‍ വാതില്‍ക്കല്‍ വന്നു നോക്കി .....
അമ്മക്ക് എന്താ ഉറക്കം വരാത്തെ....അവളുടെ മുഖത്തേക്ക് നോക്കിയപ്പോ ....വീണ്ടും ഒരു ഭീതി മനസ്സില്‍ ......ഇവളും സന്ധ്യയെ പോലെ തന്നെ ആണ് ......മനസ്സില്‍ ഒരു ആന്തല്‍....അദ്ധേഹത്തിന്റെ അടുത്ത ലീവ്.........തന്റെ കണ്ണും കാതും എല്ലാം തുറന്നു ഇരിക്കണം ഇനിയും എത്ര വര്ഷം ....കഴുകന്‍ കണ്ണുകളില്‍ നിന്ന് തന്റെ മകളെ രക്ഷിക്കാന്‍ ...

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA