മഴക്കാല പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് മുന്‍കരുതലുകള്‍ എടുക്കുന്നതിനും ബോധവത്കരണക്ലാസ്സുകളും സൗജന്യ മെഡിക്കല്‍ക്യാമ്പുകളും നടത്തുന്നതിനും ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപ്പത്‌സ് കേരള (ഐ.എച്ച്.കെ) മലപ്പുറം ജില്ലാകമ്മിറ്റി തീരുമാനിച്ചു. ജില്ലയിലെ അംഗീകാരമുള്ള സന്നദ്ധസംഘടനകളുടെ സഹകരണത്തോടെയാണ് ബോധവത്കരണ ക്ലാസ്സുകളും മെഡിക്കല്‍ക്യാമ്പുകളും നടത്തുക. റീച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ഐ.എച്ച്.കെ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. ക്യാമ്പുകള്‍ നടത്താന്‍ 9747477352 എന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
0 Comments:
Post a Comment