വാഹനങ്ങളില്‍ നമ്പര്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണമെന്ന നിയമത്തിന് ചെറുപ്പക്കാര്‍ക്കിടയില്‍ പുല്ലുവില. പല ബൈക്കുകളും രൂപമാറ്റംവരുത്തിയ നമ്പര്‍ പ്ലേറ്റുകളാണ് ഉപയോഗിക്കുന്നത്. ഓരോ വാഹനങ്ങള്‍ക്കും പ്രത്യേകം അളവിലുള്ള നമ്പര്‍ പ്ലേറ്റ്് നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഇരുചക്രവാഹനങ്ങള്‍ക്ക് മുമ്പിലെ നമ്പര്‍ പ്ലേറ്റില്‍ അക്ഷരങ്ങള്‍ക്ക് 35 മില്ലി മീറ്റര്‍ പൊക്കവും 7 മില്ലി മീറ്റര്‍ വണ്ണവും അക്കങ്ങള്‍ തമ്മില്‍ 5 മില്ലി മീറ്റര്‍ അകലവും ഉണ്ടാകണം. പിന്‍വശത്ത് 40 മില്ലി മീറ്റര്‍ പൊക്കവും 7 മില്ലി മീറ്റര്‍ വണ്ണവും വേണം. ഓട്ടോറിക്ഷകള്‍ക്ക് എല്ലാ നമ്പറുകളുടെയും വലിപ്പം മോട്ടോര്‍ ബൈക്കുകളുടെ പിന്‍വശത്തേതിന് തുല്യമായിരിക്കണം. മറ്റെല്ലാ വാഹനങ്ങളുടെയും നമ്പറുകള്‍ 65 മില്ലി മീറ്റര്‍ പൊക്കവും 10 മില്ലി മീറ്റര്‍ വണ്ണവും അക്കങ്ങള്‍ തമ്മില്‍ 10 മില്ലി മീറ്റര്‍ അകലവും പാലിക്കണം എന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥകളെല്ലാം കാറ്റില്‍പ്പറത്തിയാണ് ചിലര്‍ വാഹനങ്ങളുമായി പായുന്നത്. ഫാന്‍സി നമ്പറുകള്‍ക്ക് പിന്നാലെ പായുന്നവരുടെ വണ്ടികളിലാണ് ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ വ്യാപകം. ഇതിനെതിരെ നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കാറില്ല. ജീവനക്കാരുടെ കുറവാണ് കാരണമായി പറയുന്നത്. പിടിക്കപ്പെടുന്നവരാകട്ടെ നിസ്സാര തുക പിഴയൊടുക്കി രക്ഷപ്പെടാറാണ് പതിവ്. അതീവസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ സ്ഥാപിക്കുകയാണ് ഇതിനുള്ള പോംവഴി. സുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ സ്ഥാപിക്കാനുള്ള ശ്രമം നടന്നിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നടപ്പാക്കിയില്ല.
0 Comments:
Post a Comment