മലപ്പുറം: കേന്ദ്രസര്‍ക്കാര്‍ ഇന്ത്യ മുഴുവന്‍ നടപ്പാക്കുന്ന ഏകീകൃത തിരിച്ചറിയല്‍കാര്‍ഡ് പദ്ധതിയായ ആധാര്‍ ജില്ലയില്‍ നടപ്പാക്കിവരുന്നു. തിരഞ്ഞെടുക്കപ്പെട്ട അക്ഷയ കേന്ദ്രങ്ങളിലൂടെ സേവനം ലഭിക്കും. നമ്പര്‍ ലഭിക്കുന്നതിന്റെ ആദ്യ നടപടിയായി അക്ഷയകേന്ദ്രങ്ങള്‍ വഴി എന്റോള്‍മെന്റ് നടത്തി വരുന്നു. പ്രീ - എന്റോള്‍മെന്റിന് ആവശ്യമായ ഫോം അക്ഷയകേന്ദ്രങ്ങള്‍ വഴി ലഭിക്കും. പ്രീ - എന്റോള്‍മെന്റിന് ശേഷം ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള തീയതി അക്ഷയ കേന്ദ്രത്തില്‍നിന്ന് അറിയാമെന്ന് സെക്രട്ടറി അറിയിച്ചു.
Browse: Home > ഏകീകൃത തിരിച്ചറിയല്‍കാര്‍ഡ് അക്ഷയ കേന്ദ്രങ്ങളിലൂടെ
0 Comments:
Post a Comment