Social Icons

Featured Posts

Followers

Thursday, June 23, 2011

നഷ്ടപ്പെട്ട ശബ്ദം


ഫ്ലൈറ്റ് താമസിച്ചാണ് ..പ്രത്യേകിച്ച് ഒന്നും വാങ്ങാന്‍ ഇല്ലാത്ത കൊണ്ട് വെറുതെ അങ്ങനെ ചടഞ്ഞു കുടി കസേരയില്‍ ഇരിക്കുകയാണ് അയാള്‍.എല്ലാവരും ഡ്യൂട്ടി ഫ്രീ ഷോപ്പിലേക്ക് ഓടുന്നു ഞാന്‍ എന്ത് വാങ്ങാന്‍ ആണ് , മകളുടെ കല്യാണം ആണ് അടുത്താഴ്ച , 11 തീയതി, അന്നാണ് തന്റെ എല്ലാമെല്ലാം ആയ അവള്‍ ഈ ലോകത്തോട്‌ യാത്ര പറഞ്ഞ ദിവസവും, അന്ന് ഒരു ദിവസം അവള്‍ക്കു വേണ്ടി മാറ്റിവയ്ക്കാന്‍ സാധിക്കാത്ത ഞാന്‍...എന്റെ സ്നേഹത്തെ അദര്‍ശ്യയായി എന്റെ കൂടെ ഉള്ള അവള്‍ സംശയിക്കുന്നുണ്ടാവുമോ ... .അവള്‍ ഈ ലോകത്ത് ഇല്ല എന്ന് അറിയാമെങ്കിലും അവളുടെ സംസാരം, ചിരി ഇതെല്ലം എനിക്ക് ഇന്നും കേള്‍ക്കാന്‍ സാധിക്കുന്നുട്നല്ലോ ......ഒറ്റയ്ക്ക് ഇരിക്കുമ്പോളെല്ലാം അവളെ കുറിച്ച് ഉള്ള ഓര്‍മ്മകള്‍ ആണ് .....

അവള്‍ എനിക്ക് ആരെല്ലാമോ ആയിരുന്നില്ലേ കണ്ണില്‍ ഒരു തുള്ളി കണ്ണുനീര്‍ വന്നത് ആരും കാണാതിരിക്കാന്‍ ശ്രമിച്ചു ..."ആഹാ ഇപ്രാവശ്യം എന്താ നേരത്തെ ലീവിന് പോണേ", വളരെ പരിചയമായ ശബ്ദം, സലിം കാക്ക ആണ് വളരെ പാട് പട്ടു ഒരു ചിരി ചുണ്ടില്‍ വന്നത് കാക്കാ ശ്രദ്ധിച്ചു എന്ന് തോന്നി , എന്താ നിങ്ങള് വല്ലാണ്ടായി പോയല്ലോ ഒരു വര്‍ഷത്തിനുള്ളില്‍ എന്താ പറ്റിയെ ...വെറുതെ ചിരിച്ചു അത് കേട്ട് അത്ര മാത്രം , ഞാന്‍ ഈ മരുഭൂമിയില്‍ നിന്ന് നിര്‍ത്തി പോകുവാണ്‌ കേട്ടോ മക്കള്‍ക്ക്‌ ഒക്കെ ജോലി ആയി ഇനി പണിക്കു പോകണ്ടാന്ന അവര് പറയുന്നേ പിന്നെ ഭാര്യക്കണേല്‍ സുഖവും ഇല്ല പ്രായമായില്ലേ ഇനി എങ്കിലും ഒന്ന് കൂടെ നിക്കണ്ടേ ..കാക്കയുടെ സ്വരത്തില്‍ സന്തോഷം ..കഷ്ടപ്പാടുകളുടെ ലോകത്തില്‍ നിന്ന് ...സ്വന്തം നാട്ടിലേക്കുള്ള മടക്കതിന്റെ സന്തോഷമാണ് ....ഹും എന്ന് വെറുതെ മൂളി , എന്നാ ഞാന്‍ ആ ഡ്യൂട്ടി ഫ്രീയില്‍ പോയി കുറച്ചു സാധനങ്ങള്‍ കൂടെ വാങ്ങട്ടെ നിര്‍ത്തി പോകുവല്ലേ ....എന്റെ മറുപടിക്ക് കാക്കാതെ അദ്ദേഹം എഴുന്നേറ്റു ...

സലിം കാക്കയെ ഞാന്‍ ഇത് പോലെ ഒരു യാത്രയില പരിചയ പെട്ടെ അന്ന് പരിചയപ്പെടുമ്പോള്‍ ഞാന്‍ അവളുമായി ഫോണില്‍ സംസാരിക്കുകായിരുന്നു എന്താ നാട്ടിലേക്കു തന്നെ അല്ലെ പോകുന്നെ എന്ന ഒരു കളിയാക്കി ചോദ്യത്തോടെ ആയിരുന്നു പരിചയപ്പെടല്‍ ..അന്നത്തെ സംസാരത്തില്‍ ഒരുപാട് കഷ്ടപാടുകളുടെ കഥപറയാന്‍ ഉണ്ടാരുന്നു അദ്ദേഹത്തിന് ..എല്ലാം കേട്ട്ടിരുന്നു അദ്ധേഹത്തെ അസ്വസിപ്പിച്ചതോടെ ഒരു സൌഹൃദം അല്ല ഒരു സഹോദര ബന്ധം ആരുന്നു അന്ന് തുടങ്ങിയത് , പിന്നെ വല്ലപ്പോളും ഉള്ള ഫോണ്‍ വിളികള്‍ ..ദുബായിലെ നല്ല ഒരു കമ്പനിയിലെ മാനേജര്‍ ആയകൊണ്ടാവണം എന്നോട് ഒരു ബഹുമാനം ആയിരുന്നു അദ്ദേഹത്തിന് ....

ഭാഗ്യം ഉള്ളവന്‍ എന്ന് എനിക്കിത് പോലെ ഈ ഭാരം എല്ലാം ഇറക്കി വച്ച് ഒന്ന് നാട്ടില്‍ പോകാന്‍ പറ്റുമോ ആവോ...ഹേയ്‌ അത് നടക്കാത്ത ഒരു മോഹം ആണ് പോകാം എന്ന് വിചാരിച്ചാലും തന്നെ അവിടെ ആര്‍ക്കാ വേണ്ടത് ,പണം മാത്രം മതി എന്ന് വിചാരിക്കുന്ന ഭാര്യയും മക്കളും ഉള്ള തനിക്കു അങ്ങനെ ആഗ്രഹിക്കാന്‍ തന്നെ പറ്റുമോ.....അവളുണ്ടാരുന്ണേല്‍ ഈ കഷ്ടപ്പാടും ഒരു സുഖമാരുന്നു

വീണ്ടും അവളുടെ മുഖം കണ്ണിന്മുന്നില്‍ ഓടി വരികയാണ് ..കസേരയിലേക്ക് ചാരി കിടന്ന് അവളെ ഓര്‍ത്തു ..ആരായിരുന്നു അവള്‍ എനിക്ക് എന്താ പറയുക ഭാര്യയോ അല്ല എല്ലാം ആയിരുന്നു എന്ന് വേണമെങ്കില്‍ പറയാം ...വെറുതെ ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ ഒരു തമാശക്ക് തുടങ്ങിയ സൗഹൃദം എങ്ങനെയാ വളര്‍ന്നു ഇങ്ങനെ ഒരു ആത്മ ബന്ധം ആയത്‌..ഈ വരുന്ന പതിനൊന്നാം തീയതി അവള് എന്നെ വിട്ടു പോയിട്ട് ഒരു വര്ഷം തികയുകയാണ് , അന്ന് തന്നെ ആണ് തന്റെ മകളുടെ കല്യാണവും ആ ദിവസം ഒന്ന് മാറ്റി വ ആക്കാന്‍ പലതവണ പറഞ്ഞതാണ്‌ ഫാത്തിമയോട് ..കേട്ടില്ല അവള്‍ക്കു അല്ലങ്കിലും ഒരു വൈരാഗ്യം പോലെ ആണെല്ലോ എന്നോട് എന്നും എല്ലാ സുഖ സൌകര്യങ്ങളും ഒരുക്കി കൊടുത്തിട്ടുണ്ട്‌ അവള്‍ക്കു എന്നാലും ഞാന്‍ ചെല്ലുന്നത് പോലും അവള്‍ക്കു ഇഷ്ടം അല്ല എത്ര തവണ ഓര്‍ത്തിരിക്കുന്നു ഒരു മരണത്തെ കുറിച്ച് ...
ഇക്കാ ...വിളിച്ചുവോ അവള്‍ ...ഒരു തോന്നല്‍ പോലെ ആ വിളി പലപ്പോഴും കാതില്‍ ....

മറ്റൊരു സമുദായം ആയിരുന്നവള്‍...അവള്‍ എന്തൊക്കെ ആയിരുന്നാലും ഒരു ആശ്വാസം തന്നെ ആരുന്നു തനിക്കു .അവളുടെ ഫോണ്‍ വിളികളും നിര്തത്തെ ഉള്ള സംസാരവും വഴക്കുകളും പിണക്കങ്ങളും എല്ലാം എന്നെ ജീവിക്കാന്‍ ഒരുകണക്കിന് പ്രേരിപ്പിക്കുകരുന്നില്ലേ..മനസ്സില്‍ ഒരു തേങ്ങല്‍ അടക്കാന്‍ പാടുപെടുകയാ ഇപ്പൊ...ഇങ്ങനെ ഒരു ജീവിതം വേണ്ടാരുന്നു ....അവള്‍ ഈ ലോകത്ത് ജീവിച്ചിരിപ്പില്ല എന്ന് അറിഞ്ഞപ്പോലെ ഓര്‍ത്തത ഇത് അങ്ങ് അവസാനിപ്പിക്കാം എന്ന് ...ആകെ ഉള്ള ഒരു മകളുടെ മുഖം... അവളുടെ സ്വപ്‌നങ്ങള്‍ അതെല്ലാം ഓര്‍ത്തപ്പോ ..ഒന്നിനും തോന്നിയില്ലാ.. തനിയെ ഡ്രൈവ് ചെയ്തു പോകുന്നു എന്ന് പറഞ്ഞപ്പോ പലതവണ വിലക്കിയതാ വേണ്ട എന്ന് ..."അവള്‍ക്കു ഒരു അക്സിടെന്റ്റ് " ഇങ്ങനെ ഒരു മെസ്സേജ് ആണ് അവളുടെ ഭര്‍ത്താവിന്റെ ഫോണില്‍ നിന്നും വന്നത് ...ഞങ്ങള്‍ തമ്മില്‍ പിരിയാന്‍ വയ്യാത്ത വിധം അടുത്ത് പോയത് ആരും അറിഞ്ഞതും ഇല്ല ...എല്ലാവരുടെയും മുന്നില്‍ ഞങ്ങള്‍ നല്ല ഫ്രെണ്ട്സ് മാത്രം ആരുന്നു ....തല മരച്ച് പോണ പോലെ ഒരു തോന്നല്‍ ആ മെസ്സേജ് വായിച്ചപ്പോ ...ഒരു പാട് തവണ വിളിച്ചു .....തന്റെ മനസിന്റെ വിങ്ങല്‍ മരണത്തിനു അറിയില്ലല്ലോ ....അന്നൊരു ദിവസം ആ ദിവസം ചുമ്മാ ആ ഓര്‍മകളുമായി കഴിയണം എന്ന് കരുതിയതാണ് ...പക്ഷെ...

"ഹാ എന്നതാ ഇത്രക്ക് സ്വപ്നം കാണാന്‍" സലിം കാക്കാ ആണ് , തനിക്കുള്ള കാപ്പിയുമായാണ് വരവ് ..നിരസിക്കാന്‍ തോന്നിയില്ല..തൊണ്ട നന്നേ വരണ്ടിരുന്നു ....അല്ല ഇതിപ്പോ എന്താ നിങ്ങള്ക്ക് പറ്റിയെ ഒരു സന്തോഷവും ഇല്ലാതെ....ഒന്നുമില്ലിക്കാ ..കഴിഞ്ഞ ഒരു വര്ഷം ...അത് ...എന്റെ ജീവിതം തന്നെ മാറ്റി മറിച്ചില്ലേ...അങ്ങനെ പറയണം എന്ന് തോന്നി ....
മകളുടെ നിക്കാഹ് ആണ് ഇക്കാ ..ആഹാ എന്നിട്ടാണോ ഇങ്ങനെ..സന്തോഷിക്കുകല്ലേ വേണ്ടത് ..ഇതിപ്പോ ..
സന്തോഷം ആണ് ഇക്കാ ...എന്നാലും അവള്‍ മറ്റൊരു വീട്ടിലേക്കു പോകുന്നതിന്റെ ഒരു വിഷമം ...അങ്ങനെ പറയാനാ മനസ് പറഞ്ഞെ ..."എന്തായിത് .. നിങ്ങള്‍ പറയുന്നേ പെണ്‍കുട്ടികള്‍ പ്രായം ആയ പിന്നെ കെട്ടിച്ചു വിടണ്ടേ" ......സലിം കാക്കാ അത് പറഞ്ഞപ്പോ ഒരു ദീര്‍ഖ നിശ്വാസത്തോടെ ഒരു ചിരി മുഖത്ത് വരുത്തി , എന്റെ മനസ്സില്‍ ഉള്ളത് ആരോടേലും ഒന്ന് പറയാന്‍ പറ്റിയിരുന്നേല്‍ .....
കല്യാണം...അത് നടക്കണം പിന്നെ ജീവിതത്തെ കുറിച്ച് ഒരു തീരുമാനം ....ഒരിക്കല്‍ കൂടെ ഫത്തിമയോട് പറയണം ഈ മണലാരണ്യത്തില്‍ നിന്ന് മടങ്ങി പോരുന്നതിനെ കുറിച്ച് ...എല്ലാ തവണയും പോലെ ഈ തവണയും ഉത്തരം "വേണ്ട" എന്നാണേല്‍ പിന്നെ .....ഒരു തീരുമാനം അത് വേണം ..
ചെക്ക്‌ ഇന്‍ ചെയ്യാന്‍ സമയം ആയ അറിയിപ്പ് കേള്‍ക്കുന്നുണ്ട് എല്ലാവരും ബാഗ്‌ എടുത്ത് നടന്നു നീങ്ങി ...ഞാനും പതിയെ ബാഗ്‌ എടുത്തു .."ഇക്കാ എന്താ ഇങ്ങനെ സന്തോഷായി പോ അടുത്താഴ്ച നിക്കാഹ് അല്ലെ"...വീണ്ടും ഒരിക്കല്‍ കൂടി ആ ശബ്ദം എന്റെ ചെവിയില്‍ ...
ബാഗും എടുത്തു മുന്നോട്ടു നടക്കുമ്പോള്‍ മനസ് പറഞ്ഞു അതെ ...എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ശബ്ദം .......

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA