മലപ്പുറം: ജില്ലയില്‍ ആറുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. അരീക്കോട് മൂര്‍ക്കനാട് സ്വദേശിയായ യുവാവാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. രോഗലക്ഷണങ്ങളോടെ ഒട്ടേറെപ്പേര്‍ ചികിത്സയിലുണ്ട്. ഡെങ്കിപ്പനി ലക്ഷണങ്ങളോടെയുള്ള പനിബാധിച്ച് ഇതിനകം രണ്ടുപേര്‍ ജില്ലയില്‍ മരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം ജില്ലയില്‍ 18പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. 2009ല്‍ 13പേര്‍ക്ക് രോഗം കണ്ടെത്തിയിരുന്നു. 2006ല്‍ അഞ്ചുപേര്‍ക്കും 2007ല്‍എട്ടുപേര്‍ക്കും 2008ല്‍ ഏഴുപേര്‍ക്കുമാണ് ജില്ലയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. എന്നാല്‍ ഈവര്‍ഷം മഴക്കാലാരംഭത്തില്‍ത്തന്നെ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.
ഡെങ്കിപ്പനി സ്ഥിരീകരിച്ച മൂര്‍ക്കനാട് പ്രദേശത്ത് പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തനം നടത്താന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയതായി ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. രണ്ടുദിവസം മുതല്‍ ഒരാഴ്ചവരെ നീണ്ടുനില്‍ക്കുന്ന പനിയും തലവേദനയും നേത്രഗോളങ്ങള്‍ക്ക് പുറകില്‍ വേദനയും സന്ധിവേദനയുമൊക്കെയാണ് സാധാരണയായി ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടണം.
Browse: Home > ജില്ലയില്‍ ആറുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു
0 Comments:
Post a Comment