മലപ്പുറം: പൊതുജനങ്ങള്‍ക്ക് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ വിവരമോ പരാതിയോ അറിയിക്കാന്‍ 1091 നമ്പറില്‍ പൊലീസിനെ ബന്ധപ്പെടാമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് കെ. സേതുരാമന്‍ അറിയിച്ചു. ബാലഭിക്ഷാടനം, ബാലവേല, ശൈശവ വിവാഹം, അനധികൃത മണല്‍ കടത്ത്, പൊതുസ്ഥലങ്ങളിലെ മദ്യപാനം എന്നിവക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. ജില്ലാ പൊലീസ് ആസ്ഥാനത്ത് വനിതാ സംഘടനാ പ്രതിനിധികളുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ ത്രൈമാസ യോഗത്തിലാണ് തീരുമാനം.
സ്റ്റേഷനുകളില്‍ പരാതി നല്‍കിയാല്‍ രസീത് ലഭ്യമാക്കാനും എഫ്.ഐ.ആറിന്റെ പകര്‍പ്പ് സൗജന്യമായി നല്‍കാനും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ബസ് തൊഴിലാളികള്‍ക്ക് ബോധവത്കരണ ക്ളാസുകള്‍ സംഘടിപ്പിക്കാനും ക്ളീനര്‍മാരെക്കൂടി അത്തരം ക്ളാസുകളില്‍ പങ്കെടുപ്പിക്കാനും ബസുകളില്‍ ടിക്കറ്റ് നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാനും സ്കൂള്‍ കൂട്ടികള്‍ക്കിടയില്‍ സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവത്കരണം നടത്താനും തീരുമാനിച്ചു. മൂന്ന് മാസത്തിലൊരിക്കല്‍ പ്രതിനിധികളെ വിളിച്ചു യോഗം ചേരും.കൂടാതെ ജില്ലാതലത്തിലുള്ള രണ്ട് വീതം സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി ജില്ലാ പൊലീസ് ആസ്ഥാനത്ത് യോഗം വിളിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
യോഗങ്ങളില്‍ കുടുംബശ്രീ, മഹിള സമഖ്യ, ജനശ്രീ സംഘടനകളുടെ പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്താനും തീരുമാനിച്ചു. ജില്ലയിലെ ഡി.വൈ.എസ്.പി മാര്‍ സി.ഐ മാര്‍ എന്നിവര്‍ക്ക് പുറമെ ജില്ലാ പഞ്ചായത്ത് സ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, മലപ്പുറം നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍, വനിതാ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Browse: Home > അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ 1091 ല്‍ പൊലീസിനെ ബന്ധപ്പെടാം
0 Comments:
Post a Comment