Social Icons

Featured Posts

Followers

Wednesday, June 15, 2011

ജീവിതശൈലി രോഗങ്ങള്‍ വര്‍ധിക്കുന്നു; നിയന്ത്രിക്കാന്‍ പദ്ധതി


വര്‍ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനായി ജില്ലയില്‍ പദ്ധതിവരുന്നു. ജില്ലയില്‍ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. രോഗ ബാധിതരെയും രോഗസാധ്യതയുള്ളവരെയും കണ്ടെത്തുകയാണ് ആദ്യഘട്ടമായി ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ സര്‍വ്വെ നടത്തും. ആരോഗ്യപ്രവര്‍ത്തകരും ആശ വളണ്ടിയര്‍മാരും ചേര്‍ന്നാണ് സര്‍വ്വെ നടത്തുക. പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദരോഗങ്ങള്‍, ക്യാന്‍സര്‍, വൃക്കരോഗങ്ങള്‍, അസ്ഥിരോഗങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളാണ് ശേഖരിക്കുക. ജില്ലയില്‍ ജീവിതശൈലി രോഗങ്ങള്‍ വര്‍ധിച്ചുവരുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച വ്യക്തമായ കണക്കുകള്‍ അധികൃതരുടെ കൈവശമില്ല. അതുകൊണ്ടു തന്നെ ഇത്തരം രോഗങ്ങള്‍ നിയന്ത്രക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളും നിലനില്‍ക്കുന്നുണ്ട്. ഇത്തരം പ്രയാസങ്ങള്‍ ഒഴിവാക്കാനാണ് സര്‍വ്വെ നടത്തുന്നത്.

ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ആരോഗ്യവകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി വിവരങ്ങള്‍ നേരിട്ട് ശേഖരിക്കാനാണ് നിര്‍ദ്ദേശം. നിലവില്‍ മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ആരായുന്നതോടൊപ്പം രോഗം ബാധിക്കാന്‍ സാധ്യതയുള്ളവരെ കണ്ടെത്തുകയും അത് തടയാനുള്ള മുന്‍കരുതല്‍ നല്‍കുകയുമാണ് ലക്ഷ്യം. വീടുകളില്‍ വെച്ചുതന്നെ ആരോഗ്യപ്രവര്‍ത്തകര്‍ രക്തസമ്മര്‍ദ്ദവും ശരീരഭാരവും പരിശോധിക്കും. ജീവിതശൈലി രോഗങ്ങളുടെ ലക്ഷണങ്ങളെക്കുറിച്ച് അറിവ് നല്‍ക്കുകയും അത്തരം ലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തുകയും ചെയ്യും.

രോഗം കണ്ടെത്തിയവര്‍ക്ക് ചികിത്സലഭ്യമാക്കാനുള്ള നടപടികളും പദ്ധതിയുടെ തുടര്‍ഘട്ടങ്ങളില്‍ ഉണ്ടായിരിക്കും.

പ്രധാനമായും 30 വയസ്സിന് മുകളിലുള്ളവരെ ലക്ഷ്യമാക്കിയാണ് സര്‍വ്വെ നടത്തുന്നത്. ജീവിതശൈലിയിലും ഭക്ഷണക്രമത്തിലുമുണ്ടായ മാറ്റങ്ങള്‍ രോഗങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. രോഗബാധിതരായതിനുശേഷമാണ് മിക്കവരും ഇക്കാര്യത്തില്‍ ബോധവാന്‍മാരാകുന്നത്. രോഗലക്ഷണങ്ങള്‍ നേരത്തെത്തന്നെ കണ്ടത്തിയാല്‍ മുന്‍കരുതലുകളെടുക്കാനാകും. സര്‍വ്വെ നടത്തുന്നതിന് ആവശ്യമായ പരിശീലനം നല്‍കും. ഇതിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബ്ലോക്ക്തല പരിശീലനം തുടങ്ങി. ബ്ലോക്ക്തല പരിശീലനത്തിനുശേഷം പ്രാഥമികതലത്തില്‍ പരിശീലനം നല്‍കും.

വാർത്ത: മാത്രഭൂമി

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA