ജില്ലയില്‍ പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തി കൊതുക് സാന്ദ്രത വളരെക്കൂടുതല്‍. ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയില്‍ പലയിടങ്ങളിലും കൊതുക് സാന്ദ്രത 100 നും 200 നും ഇടയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊതുക് സാന്ദ്രത 50 ന് മുകളിലാണെങ്കില്‍ത്തന്നെ രോഗം പടരാനുള്ള സാധ്യത വളരെക്കൂടുതലാണ്.
ജില്ലയില്‍ ഇതിനകംതന്നെ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ കൂടുതല്‍പേര്‍ ചികിത്സ തേടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാനും നിര്‍ദേശം നല്‍കി.
ജില്ലയിലെ നഗരപ്രദേശങ്ങളിലും കൊതുക് സാന്ദ്രത കൂടുതലാണ്. ഇതുസംബന്ധിച്ച് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് നഗരസഭാ പരിധിയില്‍ പരിശോധന നടത്തിയിരുന്നു. പ്രധാനമായും തോട്ടം മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
റബര്‍ തോട്ടങ്ങളില്‍ ചിരട്ടയില്‍ വെള്ളം കെട്ടിനില്‍ക്കുന്നതും കൊതുക് പെരുകാന്‍ ഇടയാക്കുന്നുണ്ട്.
ഇതോടൊപ്പം ജില്ലയില്‍ എലിപ്പനി രോഗസാധ്യതയും നിലനില്‍ക്കുന്നുണ്ട്. ജില്ലയിലെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ അഡീഷണല്‍ ഡയറക്ടര്‍ ഡോ. എ.ജെ. പ്രദീപ്കുമാര്‍ ജില്ലയിലെത്തി വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി.

0 Comments:
Post a Comment