ജിദ്ദ: വെള്ളിയാഴ്ച ജിദ്ദയിൽ വെച്ച് നിര്യാതനായ മുൻ മലപ്പുറം മുനിസിപ്പൽ ചെയർമാനും മുസ്ലിം ലീഗ് നേതാവുമായ കിളിയമണ്ണിൽ യാക്കൂബിന്റെ മ്രതദേഹം ഇന്നലെ രാത്രി 11 മണിയോടെ എയർ ഇന്ത്യാ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ട് പോയി, ,ജിദ്ദ ഷറഫിയ്യ റമദാൻ മസ്ജിദിൽ നടന്ന മയ്യത്ത് നമസ്കാരത്തിൽ ജിദ്ദയിലെ നാനാതുറകളിൽ നിന്നുള്ള ഒട്ടനവധി പ്രമുഖ വ്യക്തിത്വങ്ങൾ അടക്കം വൻ ജനാവലി സന്നിഹിതരായിരുന്നു.
കഴിഞ്ഞ വ്യാഴായ്ഴ്ച ഉംറ നിർവഹിക്കാൻ മക്കയിൽ എത്തിയ യാക്കൂബ് ജിദ്ദ ഷറഫിയ്യയിൽ മകൻ നവീദിന്റെ കൂടെയാണു താമസിച്ചിരുന്നത്, എന്നാൽ ഉറക്കത്തിൽ ഹ്രദയാഘാതം സംഭവിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു..,
മൂന്ന് പതിറ്റാണ്ടോളം ജിദ്ദയിലെ കാനു കമ്പനിയിൽ ജോലി ചെയ്തിരുന്ന യാക്കൂബ് നാട്ടിലേക്ക് മടങ്ങിയതിനു ശേഷമാണു രാഷ്ട്രീയത്തിൽ സജീവമായതും മലപ്പുറം മുനിസിപ്പാലിറ്റിയുടെ സാരഥ്യം ഏറ്റെടുത്തതും.,പരേതനു ഹാജിയാർ പള്ളി ഓൺലൈൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു..
0 Comments:
Post a Comment