കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന ഹജ്ജ് തീര്‍ഥാടനത്തിന് അവസരം ലഭിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള നറുക്കെടുപ്പ് ചൊവ്വാഴ്ച നടക്കും. കരിപ്പൂര്‍ ഹജ്ജ്ഹൗസില്‍ 11 മണിക്ക് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.
ഹജ്ജ്ക്വാട്ട അനുസരിച്ച് 987 പേര്‍ക്കാണ് നറുക്കെടുപ്പിലൂടെ അവസരം ലഭിക്കുക. ആകെ 6908 പേര്‍ക്കാണ് ഹജ്ജിന് അവസരം ലഭിക്കുന്നത്. 5932 പേര്‍ക്ക് നറുക്കെടുപ്പില്ലാതെ തന്നെ അവസരം ഉറപ്പാക്കിയിരുന്നു. ഇവരില്‍ 11 പേര്‍ അപേക്ഷ പിന്‍വലിച്ചതോടെയാണ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവരുടെ എണ്ണം 987 ആയി ഉയര്‍ന്നത്. നേരത്തെ തയ്യാറാക്കിയ പട്ടികയനുസരിച്ച് ഇത് 976 ആയിരുന്നു.
35,620 പേരില്‍ നിന്നും നറുക്കെടുത്താണ് 987 പേരെ കണ്ടെത്തുന്നത്. ശേഷിച്ചവരെ മുഴുവന്‍ വെയിറ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും.
അപേക്ഷകരുടെ എണ്ണത്തിന് ആനുപാതികമായി സംസ്ഥാനത്തിന്റെ ക്വാട്ട വര്‍ധിപ്പിച്ചിട്ടില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. 2001-ലെ സെന്‍സസ് അടിസ്ഥാനമാക്കിയാണ് ക്വാട്ട നിശ്ചയിച്ചത്. ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള അപേക്ഷകരുടെ എണ്ണം കുറവായതിനാല്‍ കേരളത്തിന്റെ വിഹിതം കൂട്ടാന്‍ സാധ്യതയുണ്ട്.
0 Comments:
Post a Comment