Social Icons

Featured Posts

Followers

Wednesday, May 25, 2011

ഹാജിയാർ പള്ളി ഓൺലൈൻ



കടലോളം സ്നേഹവും സാഹോദര്യവും വിളഞ്ഞ് നിൽക്കുന്ന ഭൂമിക, ഹരിത ഭംഗി കൊണ്ടും മത സാഹോദര്യം കൊണ്ടും കേൾവി കേട്ട  മലപ്പുറം ജില്ല, അതിനു ഭാവവും താളവും നൽകി ജീവനാഡിയായി ഒഴുകുന്ന കടലുണ്ടിപ്പുഴയുടെ കളകളാരവവും തൊട്ട് തലോടലും ഏറ്റ് കിടക്കുന്ന ഹാജിയാർ പള്ളി എന്ന കൊച്ച് പ്രദേശം., ആ  പ്രദേശത്തിന്റെ വാ‍ർത്തകളും വിശേഷങ്ങളും പങ്ക് വെക്കാനായി ഇതാ ഒരു കൊച്ച് വേദി, ഹാജിയാർ പള്ളി ഓൺലൈൻ , ന്യൂസ് & വ്യൂസ്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അധിവസിക്കുന്ന ഹാജിയാർ പള്ളി നിവാസികൾക്ക് അവരുടെ നാടിന്റെ തുടിപ്പും മിടിപ്പും കേവലം ഒരു വിരൽ തുമ്പ് മാത്രം അകലെ, ഇവിടെ അവർ അവരുടെ നാടിനെ അറിയുന്നു, നാടിന്റെ ഓരോ സ്പന്ദനങ്ങൾക്കുമൊപ്പം ജീവിക്കാൻ ശ്രമിക്കുന്നു.., വരിക, നിങ്ങൾക്കും സ്വാഗതം..
വ്യത്യസ്ത ഭാഗങ്ങളിൽ ജീവിക്കുന്ന വ്യത്യസ്ത ചിന്താഗതിക്കാരായ ഹാജിയാർ പള്ളി നിവാസികൾ ഇവിടെ അവരുടെ ആശയങ്ങളും അറിവുകളും പങ്ക് വെക്കുന്നു, കലാ സാഹിത്യ രചനകൾ പ്രസിദ്ധീകരിക്കുന്നു..അങ്ങനെ അവർ ഈ നാടിന്റെ പേരും പെരുമയും ലോകത്തിനു മുന്നിൽ തുറന്ന് വെക്കുന്നു..
ഇതൊരു എളിയ ശ്രമമാണു, നിങ്ങളുടെ ഏവരുടെയും പിന്തുണയും സഹകരണവും  പ്രാർത്ഥനയും പ്രതീക്ഷിച്ച് കൊണ്ട് ഞങ്ങൾ മുന്നോട്ട് നടക്കുന്നു..ഒരിക്കൽ കൂടി ഏവർക്കും ഹ്രദ്യമായ സ്വാഗതം..

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA