Social Icons

Featured Posts

Followers

Friday, May 27, 2011

ഹാജിയാർ പള്ളി ഓൺലൈൻ.


സുഹ്രത്തുക്കളെ..
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അധിവസിക്കുന്ന ഹാജിയാർ പള്ളി നിവാസികളെ കോർത്തിണക്കി അവരുടെയെല്ലാം വിശേഷങ്ങളും വാർത്തകളും രചനകളും ഒക്കെ പങ്ക് വെക്കാൻ ഇവിടെ ഒരു വേദി തുടങ്ങിയിരിക്കുകയാണു.., നാട്ടിൽ നിന്നും അകന്നാണു ജീവിക്കുന്നതെങ്കിലും നമ്മുടെ നാട്ടിൽ നടക്കുന്ന സംഭവവികാസങ്ങൾ നൊടിയിടയിൽ ഓൺലൈനിൽ കൈമാറാൻ കഴിയുന്ന വിധമാണു ഇതിന്റെ സജ്ജീകരണം..,ഇതൊരു കൂട്ടായ സംരംഭമാണു, ഇവിടെ ആർക്കും പ്രസിദ്ധീകരിക്കാം..വാർത്തകളും വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും ഗാനങ്ങളും എന്നിങ്ങനെ എന്തും പ്രസിദ്ധീകരിക്കാം..അഭിപ്രായങ്ങൾ രേഖപ്പെടുത്താം..ഇവിടെ മെമ്പർമാരായി ചേരുന്നവർക്ക് പുതിയ പോസ്റ്റുകളും വാർത്തകളും അപ്പപ്പോൾ ഇമെയിലായി ലഭിക്കുന്നതായിരിക്കും..സുമനസ്കരായ എല്ലാ ഹാജിയാർ പള്ളി നിവാസികളെയും ഈ സംരംഭത്തിലേക്ക് ഹാർദ്ധവമായി സ്വാഗതം ചെയ്യുന്നു..നിങ്ങൾ ജീവിക്കുന്ന ചുറ്റ് പാടുകളിൽ ഉള്ള വാർത്തകളും നിങ്ങൾ പങ്ക് വെക്കാനാഗ്രഹിക്കുന്ന അറിവുകളും എല്ലാം ഇവിടെ ഒരു ഇമെയിൽ അയക്കുന്ന ലാഘവത്തോടെ പ്രസിദ്ധീകരിക്കാം.ഇനി മുതൽ ഓർക്കൂട്ടിലും ഫേസ്ബുക്കിലും ചിലവഴിക്കുന്ന സമയത്തിൽ നിന്നും ഒരല്പം നമ്മുടെ നാടിന്റെ വിശേഷങ്ങൾ അറിയാൻ പങ്ക് വെക്കാൻ ചിലവഴിക്കൂ...ഇതൊരു എളിയ ശ്രമം മാത്രമാണു, തെറ്റ് കുറ്റങ്ങൾ നിരവധിയുണ്ടാകാം.., ചില ഭാഗങ്ങൾ ഇപ്പോഴും അപൂർണ്ണമാണു, നിങ്ങളുടെ ഏവരുടെയും അഭിപ്രായങ്ങളും  വിമർശനങ്ങളും നിർദ്ദേശങ്ങളും സഹകരണവും പ്രാർത്ഥനയും പ്രതീക്ഷിച്ച് കൊണ്ട്
എഡിറ്റർ
ഹാജിയാർ പള്ളി ഓൺലൈൻ

ഇവിടെ വാർത്തകളും റിപ്പോർട്ടുകളും ചെയ്യാൻ ആഗ്രഹിക്കുന്നവർ മെയിൽ ചെയ്യുക kamberrm@gamil.com

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA