തിരുത്തലുകൾക്കിടയിൽ
തേഞ്ഞ് പോയ വാക്കാകുന്നു സൌഖ്യം.
എവിടെയോ..
ജീവിതത്തിനർത്ഥ മുഖങ്ങളിൽ
നാം കണ്ടെത്തുന്ന ആശ്വാസം
സുഖത്തിന്റേതല്ല,
അമ്മക്ക് സ്വപ്നതീർത്ഥങ്ങളിൽ നിന്നോ
പാഴ് വാക്കിലുരിത്തിരിഞ്ഞ പ്രണയത്തിനു
ബലിഷ്ടമായ ചിന്താഗമനങ്ങളിലോ
നിയുക്തമായ സാമ്യരേഖകളുടെ
ക്രയവിന്യാസത്തിലോ അത് ജനിക്കുന്നില്ല,
അത് ജനിക്കുന്നത്
ധർമാധിഷ്ടിത സരണിയിൽ
നന്മക്ക് വേണ്ടിയുഴിഞ്ഞ് വെച്ച
ധന്യമാം ജീവിതത്തിൽ..
0 Comments:
Post a Comment