ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പുലിയെ കണ്ടതായി വാർത്തകൾ വന്നിരുന്നു....ഇപ്പോൾ ദാ മലപ്പുറത്തും പുലിപ്പേടി. മുണ്ടുപറമ്പ് ബൈപ്പാസ് പരിസരത്താണ് പുലിയെ കണ്ടതായി അഭ്യൂഹം പരന്നത്. തിങ്കളാഴ്ച രാത്രിയോടെയാണ് പുലിയെ കണ്ടതായി വാര്‍ത്ത പരന്നത്.
ചില നാട്ടുകാര്‍ പുലിയെ കണ്ടെന്ന് പറയുന്നുണ്ട്. പുലിവാര്‍ത്ത പരന്നതോടെ പ്രദേശത്തുള്ളവര്‍ ഭീതിയിലായി. എന്നാല്‍, പുലിയുണ്ടെന്ന് ആരോ കള്ളക്കഥ ഉണ്ടാക്കിയതാണെന്നാണ് ഭൂരിപക്ഷം നാട്ടുകാരും പറയുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പ് കൂട്ടിലങ്ങാടി, ചെലൂര്‍ പ്രദേശങ്ങളില്‍ പുലിയെ കണ്ടതായി വാര്‍ത്ത പരന്നിരുന്നു. എന്നാല്‍, കാല്‍പ്പാടുകള്‍ പരിശോധിച്ച ഫോറസ്റ്റ് അധികൃതര്‍ പുലിയുടേതല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു


Indian Rupee Converter
0 Comments:
Post a Comment