തിരഞ്ഞെടുക്കപ്പെടുന്ന എം.പി.യോട് സ്നേഹപൂർവ്വം ..
എന്റെ പേരു മലപ്പുറം താലൂക്ക് ആശുപത്രി എന്നാണു, കുറച്ച് കാലം മുമ്പ് വരെ എന്റെ പേരു ബ്ലോക്ക് ആശുപത്രി എന്നായിരുന്നു, 2009 ൽ സർക്കാരു ഗ്രേഡ് ഉയർത്തിയതാ...ഒരു തസ്തികയും പുതുതായി അനുവദിക്കാതെ ഗ്രേഡ് ഉയർത്തുന്ന ഏക ആശുപത്രി ഞാനായിരുന്നു അന്ന്..എന്നാലും ഇപ്പോഴും പലരും എന്നെ ബ്ലോക്ക് ആശുപത്രി എന്ന് തന്നെയാണു വിളിക്കുന്നത്, , 1982 ൽ നൂറു കിടക്കകളുമായി പ്രവർത്തനം തുടങ്ങിയ എനിക്ക് താലൂക്ക് ഹോസ്പിറ്റൽ എന്ന പദവി കിട്ടിയെന്നല്ലാതെ അതിനു തക്ക തസ്തികകളും സൗകര്യങ്ങളും ഒന്നും ഇത് വരെ ലഭ്യമായിട്ടില്ല, അന്ന് നൂറു കിടക്കകളായിരുന്നെങ്കിൽ നീണ്ട മുപ്പത് കൊല്ലങ്ങൾക്ക് ശേഷം ഇന്ന് വെറും നൂറ്റിപ്പതിനാറു കിടക്കകൾ മാത്രമാണുള്ളത്, അന്ന് നൂറുകണക്കിനു ആളുകളാണു എന്നെ ത്തേടി വന്നിരുന്നതെങ്കിൽ ഇന്ന് ദിനേനെ ആയിരക്കണക്കിനു ജനങ്ങളാണു എന്നെത്തേടി വരുന്നത്, അവരെ പരിശോധിക്കാനാകട്ടെ വെറും പത്ത് ഡോകടർമാരും..,24 ഡോകടർമാർ വേണ്ടിടത്ത് വെറും പത്ത് പേർ, 24 സ്റ്റാഫ് നഴ്സ് വേണ്ടിടത്ത് വെറും 13 പേർ മാത്രവും, അവർ തന്നെ പലപ്പോഴും ക്രത്യനിഷ്ഠത പാലിക്കുന്നുമില്ല, ഇവിടെ വരുന്നത് ഒരു പാട് പൈസ ചിലവാക്കി പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ പോയി ചികിത്സ നേടാൻ കഴിയാത്ത പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ളവരാണധികവും..അതാണു സങ്കടം, ആ പാവങ്ങൾ കരയുന്ന കുഞ്ഞുങ്ങളെയും ഒക്കത്തിരുത്തി മണിക്കൂറുകളോളമാണു ഡോക്ടരെ കാത്ത് പ്രതീക്ഷയോടെ ഇരിക്കാറുള്ളത്, ആവശ്യത്തിനു ഡോക്ടർമാരില്ല, മറ്റ് ജീവനക്കാരില്ല, മാറി മാറി വരുന്ന ഗവർമെന്റുകളും അധികാരികളും പല വാഗ്ദാനങ്ങളും എനിക്ക് നൽകിയതാണു, ഇടക്ക് ചിലർ ചെറിയ തോതിലൊക്കെ സഹായങ്ങൾ നൽകുകയും ചെയ്തിരുന്നു, എന്നാലും അതൊന്നും മറ്റുള്ള താലൂക്ക് ഹോസ്പിറ്റലുകളെ താരതമ്യപ്പെടുത്തി നോക്കുമ്പോൾ വളരെ തുച്ഛമാണു,ഞാൻ മലപ്പുറത്ത് ആയത് കൊണ്ടാണോ ഇങ്ങനെ എന്നെ മൈൻഡ് ചെയ്യാതിരിക്കുന്നത്....ഒന്നുമില്ലെങ്കിലും ആയിരക്കണക്കായ രോഗികൾ ദിനേന ആശ്രയിക്കുന്ന ഒരു ആശുപത്രിയല്ലേ..ആ ഒരു ഓർമയെങ്കിലും വേണ്ടേ...എനിക്ക് ഇത്രയേ പറയാനുള്ളൂ...ഈയടുത്ത കാലത്ത് പുതിയ തസ്തികകളും മറ്റും ഒക്കെ അനുവദിച്ചിരുന്നു, മെഡിസിൻ, പീഡിയാട്രിക് സർജറി, ഡെന്റൽ, ഡെർമറ്റോളജി എന്നിവയിൽ ഓരോ ജൂനിയർ കൺസൾട്ടന്റുമാരെയും സ്റ്റാഫ് നഴ്സ് , നഴ്സിംഗ് അസിസ്റ്റന്റ്, ആശുപത്രി അറ്റൻഡർ എന്നിങ്ങനെയുള്ളവരുടെ നാലു വീതം തസ്തികകളും ഫാർമസിസ്റ്റ് എന്നിങ്ങനെ തുടങ്ങി 19 തസ്തികകളാനു അനുവദിച്ചത്, എന്നാൽ ഇലക്ഷൻ പ്രഖ്യാപിച്ചതോടെ അതും പോയി, പെരുമാറ്റച്ചട്ടം നിലവിൽ വന്നുവത്രേ...ജനങ്ങൾക്ക് വേണ്ടി പ്രഖ്യാപിക്കപ്പെട്ട ഇലക്ഷൻ ജനങ്ങൾക്ക് തന്നെ പാരയായി..അല്ലാതെന്താ..ഇലക്ഷൻ കഴിഞ്ഞാലെങ്കിലും അതൊക്കെ അനുവദിച്ച് തരാൻ ദയവുണ്ടാകണംഎന്ന് അപേക്ഷിക്കുന്നു..ഇത് കൊണ്ടു തന്നെ ഒന്നും തികയില്ല, ഇപ്പോൾ തന്നെ അത്യാഹിത വിഭാഗത്തിൽ മെഡിക്കൽ ഓഫീസർ ഇല്ല, പിന്നെ എങ്ങനെയാ...ജില്ലാ ആസ്ഥാനത്തെ ഏക സർക്കാർ ആശുപത്രിയാണു ഞാൻ, എന്നിട്ടുമെന്തേ ഇങ്ങനെയോക്കെ, ദയവ് ചെയ്ത് താങ്കളെങ്കിലും ഈ പ്രശ്നങ്ങൾ മുഖവിലക്കെടുത്ത് ഉചിതമായ പരിഹാരം ഉണ്ടാക്കിത്തരണമെന്ന് അപേക്ഷിക്കുന്നു.
എന്ന്
വിശ്വസ്തതയോടെ
താലൂക്ക് ഹോസ്പിറ്റൽ
കോട്ടപ്പടി,മലപ്പുറം


Indian Rupee Converter
0 Comments:
Post a Comment