മലപ്പുറം: ഏറെക്കാലത്തെ കാത്തിരിപ്പിനും വിവാദങ്ങൾക്കും ശേഷം ഇഫ്‌ളു മലപ്പുറം സെന്ററിൽ കോഴ്‌സുകൾ ആരംഭിക്കുന്നു, നേരത്തെ പാണക്കാട് വ്യവസായ വളർച്ചാ കേന്ദ്രത്തിൽ ഇൻ.കെൽ എഡ്യൂസിറ്റിയിൽ 75 ഏക്കർ സ്ഥലം ഇഫ്‌ളുവിനായി മാറ്റിവെച്ചിരുന്നു, എന്നാൽ സെന്റർ രൂപീകരണം അനിശ്ചിതമായി നീളുകയും അധികാരികൾക്ക് തന്നെ ഇഫ്‌ളു വരുമോ ഇല്ലയോ എന്ന് ഉറപ്പിച്ച് പറയാൻ കഴിയാത്ത വിധം പ്രതിസന്ധിയിലാവുകയും ചെയ്തിരുന്നു..ആശങ്കകൾക്ക് ചെറിയ ഒരു വിരാമമിട്ട് പാർട്ട് ടൈം പ്രഫിഷ്യൻസി കോഴ്‌സുകളാണു ഇവിടെ ആരംഭിക്കുന്നത്,ഇത് എത്രകാലം തുടരും ,ഫുൾടൈം കോഴ്സുകൾ എന്ന് ആരംഭിക്കും, ഇൻ-കെൽ എഡ്യൂസിറ്റിയിൽ എന്ന് മുതൽ സെന്റർ ആരംഭിക്കും ...എന്നിങ്ങനെ ചോദ്യങ്ങൾ നിരവധി ബാക്കിയാകുന്നു..തൽക്കാലം മലപ്പുറം കിഴക്കെതലയിലുള്ള വാടക ക്കെട്ടിടത്തിലാണു ക്ലാസുകൾ നടത്തുക, ആദ്യബാച്ചിൽ 40 പേർക്ക് വീതമാണു അവസരം, കോഴ്സ് ഫീസ് 6000 രൂപയാണു, തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 7 മണി മുതൽ 9 മണിവരെയായിരിക്കും ക്ലാസ്സുകൾ, താല്പര്യമുള്ളവർ വെള്ളപ്പേപ്പറിൽ അപേക്ഷ എഴുതി അക്കാദമിക് കോർഡിനേറ്റർ,ഫ്ലാറ്റ് നമ്പർ 1,പീ.കെ.റസിഡൻസി,ഡൗൺഹിൽ, മലപ്പുറം.676519 എന്നവിലാസത്തിൽ ജനുവരി 25 നകം അയക്കണം, കോഴ്സ് ഫീ ഡി.ഡി, ദി രജിസ്ട്രാർ, ഇ.ഫ്.ൽ.യൂണിവേഴ്സിറ്റി,ഹൈദരാബാദ് എന്ന വിലാസത്തിൽ എടുക്കണം..
ഇംഗ്ലീഷ് കോഴ്സിനു യോഗ്യത മാനദണ്ഡം പ്‌ളസ് ടു വും ഫ്രഞ്ച് കോഴ്സിനു യോഗ്യത എസ്.എൽ.സിയുമാണു.കോഴ്സ് കാലാവധി ഫെബ്രുവരി ഒന്നു മുതൽ ഏപ്രിൽ 30 വരെയാണു.. കൂടുതൽ വിവരങ്ങൾക്ക് www.efluniversity.ac.in എന്ന സൈറ്റ് സന്ദർശിക്കുക.
0 Comments:
Post a Comment