Social Icons

Featured Posts

Followers

Tuesday, January 21, 2014

ബസ് സമരം പിൻ വലിച്ചു.


മലപ്പുറം: വേങ്ങര- മഞ്ചേരി റൂട്ടിലെ സ്വകാര്യ ബസ്‌തൊഴിലാളികളുടെ സമരം പിന്‍വലിച്ചു. തിങ്കളാഴ്ച മലപ്പുറം പോലീസ് സ്‌റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ.അബ്ദുള്‍മജീദിന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിച്ചത്.

വെള്ളിയാഴ്ച പാണക്കാട് ഹയര്‍സെക്കന്‍ഡറി സ്‌കൂൾ വിദ്യാര്‍ഥികളുമായുണ്ടായതര്‍ക്കത്തെത്തുടര്‍ന്ന് ക്ലീനര്‍ക്ക് മര്‍ദനനേറ്റ സംഭവത്തില്‍ കേസ് എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച ഈ റൂട്ടില്‍ ബസ്സുകള്‍ പണിമുടക്കിയത്.

വിദ്യാര്‍ഥികളെ ബസ്സില്‍ കയറ്റാന്‍ വിമുഖതകാട്ടിയതായി വിദ്യാര്‍ഥികളും ഇതിനുമുമ്പത്തെ രണ്ടുബസ്സുകള്‍ ഇല്ലാതിരുന്നതിനാല്‍ ഉള്‍ക്കൊള്ളാനാവുന്നതിലേറെ വിദ്യാര്‍ഥികള്‍ കയറാന്‍ ശ്രമിച്ചതിനെ എതിര്‍ത്തപ്പോള്‍ മര്‍ദിക്കുകയാണുണ്ടായതെന്ന് ബസ് തൊഴിലാളികളും പറയുന്നു.

.

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA