വേങ്ങര: 26-ാമത് റവന്യു ജില്ലാ കലോത്സവത്തിനു നാളെ തിരി തെളിയും..ജനുവരി അഞ്ചു മുതല്‍ ഒമ്പതു വരെയാണു മത്സരങ്ങൾ നടക്കുക. 16 വേദികളിലായി 9003 വിദ്യാര്‍ഥികളാണു മാറ്റുരക്കുന്നത്. 295 ഇനങ്ങളിലാണു മത്സരങ്ങള്‍ നടക്കുന്നത്. രജിസ്‌ട്രേഷന്‍ ഇന്നു രാവിലെ 10നു ആരംഭിച്ചു. നാളെ വൈകിട്ടു മൂന്നിനു വേങ്ങര ബസ് സ്‌റ്റാന്‍ഡ് പരിസരത്തു നിന്നാരംഭിക്കുന്ന ഘോഷയാത്രയോടെയാണു കലോത്സവം തുടങ്ങുക. വിവിധ സ്‌കൂളുകള്‍, ക്ലബുകള്‍, കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ എന്നിവരുടെ ഫ്‌ളോട്ടുകളും കലാപ്രകടനങ്ങളും ഘോഷയാത്രക്ക് മാറ്റു കൂട്ടും. വൈകിട്ടു അഞ്ചിനു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി കലോത്സവത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കും. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്‌ദുറബ്ബ് അധ്യക്ഷത വഹിക്കും. നമ്മുടെ നാടിന്റെ അഭിമാനം നാസ അബ്ദുൽ ഗഫൂർ മാസ്റ്റർ ഉൾപ്പടെയുള്ള ദേശീയ അദ്ധ്യാപക അവാർഡ് നേടിയ അദ്ധ്യാപകരെ വേദിയിൽ മന്ത്രി: എപി.അനിൽ കുമാർ ആദരിക്കും..
കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനു വേങ്ങര പോലീസ് സ്‌റ്റേഷന്‍ മുതല്‍ മുതല്‍ കൂറ്റാളൂര്‍ വരെ വാഹന പാര്‍ക്കിംഗും തെരുവ് കച്ചവടവും നിരോധിച്ചിട്ടുണ്ട്. സ്‌റ്റേഷന്‍ പരിസരത്തുള്ള മണല്‍ വാഹനങ്ങള്‍ വേങ്ങര എസ്.ഐയുടെ നേതൃത്വത്തില്‍ സേ്‌റ്റഷന്‍ കോമ്പൗണ്ടിലേക്കു മാറ്റിയിട്ടുണ്ട്.
- See more at: http://beta.mangalam.com/malappuram/135309#sthash.g0PxME7t.dpuf
മലപ്പുറം:
ഇരുപത്തിയാറാമതു റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം അഞ്ചു മുതല്‍ ഒമ്പതു
വരെ വേങ്ങര ഗവ, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 16
വേദികളിലായി 9003 വിദ്യാര്‍ഥികളാണു മാറ്റുരക്കുന്നത്. 295 ഇനങ്ങളിലാണു
മത്സരങ്ങള്‍ നടക്കുന്നത്. രജിസ്‌ട്രേഷന്‍ ഇന്നു രാവിലെ 10നു ആരംഭിക്കും.
അഞ്ചിനു വൈകിട്ടു മൂന്നിനു വേങ്ങര ബസ് സ്‌റ്റാന്‍ഡ് പരിസരത്തു
നിന്നാരംഭിക്കുന്ന ഘോഷയാത്രയോടെയാണു കലോത്സവം തുടങ്ങുക. വിവിധ
സ്‌കൂളുകള്‍, ക്ലബുകള്‍, കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ എന്നിവരുടെ
ഫ്‌ളോട്ടുകളും കലാപ്രകടനങ്ങളും ഘോഷയാത്രക്ക് മാറ്റു കൂട്ടും. വൈകിട്ടു
അഞ്ചിനു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി കലോത്സവത്തിന്റെ ഉദ്‌ഘാടനം
നിര്‍വഹിക്കും. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്‌ദുറബ്ബ് അധ്യക്ഷത
വഹിക്കും. ദേശീയ അധ്യാപക അവാര്‍ഡ് ജേതാക്കളെ മന്ത്രി എ.പി. അനില്‍കുമാര്‍
ആദരിക്കും. ഉദ്‌ഘാടന ശേഷം പ്രധാന വേദിയില്‍ കഥകളി മത്സരങ്ങള്‍ക്ക്
തുടക്കമാകും. രചനാ മത്സരങ്ങള്‍ ആറിനു രാവിലെ 9.30മുതല്‍ വേങ്ങര ഗവ.
ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. സ്‌റ്റേജിന മത്സരങ്ങള്‍
രാവിലെ 9.30നു ആരംഭിച്ച് രാത്രി 10 നകം അവസാനിപ്പിക്കുന്ന തരത്തിലാണു
ക്രമീകരണം നടത്തിയിരിക്കുന്നതെന്നു സംഘാടക സമിതി ഭാരവാഹികള്‍
പത്രസമ്മേളനത്തില്‍ പറഞ്ഞു. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനു വേങ്ങര
പോലീസ് സ്‌റ്റേഷന്‍ മുതല്‍ മുതല്‍ കൂറ്റാളൂര്‍ വരെ വാഹന പാര്‍ക്കിംഗും
തെരുവ് കച്ചവടവും നിരോധിച്ചിട്ടുണ്ട്. സ്‌റ്റേഷന്‍ പരിസരത്തുള്ള മണല്‍
വാഹനങ്ങള്‍ വേങ്ങര എസ്.ഐയുടെ നേതൃത്വത്തില്‍ സേ്‌റ്റഷന്‍
കോമ്പൗണ്ടിലേക്കു മാറ്റിയിട്ടുണ്ട്. പ്രധാന വേദിക്ക് സമീപം
ഡോക്‌ടര്‍മാരുടെ സേവനം ലഭ്യമാക്കും. പത്രസമ്മേളനത്തില്‍ മലപ്പുറം ഡി.ഡി.ഇ:
കെ.സി ഗോപി, ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്‌റ്റാന്റിംഗ് കമ്മിറ്റി
ചെയര്‍പേഴ്‌സന്‍ കെ.പി ജല്‍സീമിയ, ജി.വി.എച്ച്.എസ്.എസ് പ്രധാനധ്യാപകന്‍
കെ.വീരാന്‍കുട്ടി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ.എം. അബ്‌ദുല്ല,
പബ്ലിസിറ്റി കണ്‍വീനര്‍ കെ. ഹംസ പങ്കെടുത്തു.
- See more at: http://beta.mangalam.com/malappuram/135309#sthash.g0PxME7t.dpuf
.- See more at: http://beta.mangalam.com/malappuram/135309#sthash.g0PxME7t.dpuf
വേദികളും പ്രധാന പരിപാടികളും
വേദി 1. ജി.വി.എച്ച്.എസ്.എസ്(ഉദ്ഘാടനം, ഓട്ടന്‍തുള്ളല്‍, ഭരതനാട്യം, നാടോടിനൃത്തം, കോല്‍ക്കളി)
വേദി 2. പെട്രോള്‍ പമ്പിന് സമീപം(ഉപകരണസംഗീത മത്സരങ്ങള്‍, വൃന്ദവാദ്യം, നാടകം)
വേദി 3. ജി.എല്‍.പി.എസ് ഒ.കെ മുറി(പൂരക്കളി, പരിചമുട്ടുകളി, സംഘനൃത്തം, നാടോടിനൃത്തം, കേരളനടനം)
വേദി 4. ജി.വി.എച്ച്.എസ്.എസ്സിന് പിന്നില്‍ (കഥാപ്രസംഗം, മോഹിനിയാട്ടം, വട്ടപ്പാട്ട്)
വേദി 5. ജി.എല്‍.പി.എസ് പറമ്പ് (ചെണ്ട, പഞ്ചവാദ്യം, തിരുവാതിര, മാര്‍ഗംകളി, മിമിക്രി)
വേദി 6. അല്‍ ഇഹ്‌സാന്‍ മുന്‍വശം(ദഫ്മുട്ട്, അറബനമുട്ട്, മോണോആക്ട്, സംഘഗാനം)
വേദി 7. അല്‍ ഇഹ്‌സാന്‍ ഗ്രൗണ്ട്(അറബിക് കലാമേള)
വേദി 8. എ.എം.എല്‍.പി.എസ് കുറ്റാളൂര്‍(സംസ്‌കൃതോത്സവം, വയലിന്‍)
വേദി 9. വ്യാപാരഭവന്‍ ഓഡിറ്റോറിയം വേങ്ങര(ചവിട്ടുനാടകം, ഇംഗ്ലീഷ് സ്‌കിറ്റ്, ശാസ്ത്രീയ സംഗീതം, ലളിതഗാനം, സംഘഗാനം, വഞ്ചിപ്പാട്ട്)
വേദി 10. ജി.എല്‍.പി.എസ് ഒ.കെ മുറി പിന്‍വശം(ലളിതഗാനം, ഉറുദു ഗസല്‍, നാടന്‍പാട്ട്, കഥാപ്രസംഗം)
0 Comments:
Post a Comment