ഹാജിയാർ പള്ളീ: കഴിഞ്ഞ ആഴ്ച വയനാട്ടിൽ വെച്ച് നടന്ന സംസ്ഥാന തല കേരളോത്സവത്തിൽ മാപ്പിളപ്പാട്ടിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ഹാജിയാർ പള്ളിയുടെ സ്വന്തം ഗായകൻ അജ്‌മൽ വീണ്ടുമൊരിക്കൽ കൂടി മികവ് പ്രകടിപ്പിച്ചു..ഗായകൻ അജ്‌മലിനെയും കേരളോത്സവത്തിൽ പങ്കെടുത്ത മറ്റ് പ്രതിഭകളെയും മലപ്പുറം ബസ് സ്റ്റാൻഡ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന മലപ്പുറം മുനിസിപ്പൽ തല ക്ലബ്ബുകളുടെ പൊതുയോഗ വേദിയിൽ ആദരിച്ചു, അവർക്കുള്ള ഉപഹാരം മലപ്പുറം മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എൻ.കെ .അബ്ദുൽ മജീദ് വിതരണം ചെയ്തു.മുനിസിപ്പൽ കൗൺസിലർ കെ.കെ.ശിഹാബുദ്ധീൻ, മുനിസിപ്പൽ യൂത്ത് കോർഡിനേറ്റർ ഷാഫി കാടേങ്ങൽ,മുനിസിപ്പൽ യൂത്ത് ക്ലബ്ബ് കോർഡിനേഷൻ കമ്മറ്റി കൺവീനർ റഹീം കമ്പർ ,മുനിസിപ്പാലിറ്റിയിലെ വിവിധക്ലബ്ബുകളെ പ്രതിനിധീകരിച്ച് എത്തിച്ചേർന്ന ക്ലബ്ബ് പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചിരുന്നു..
0 Comments:
Post a Comment