ഒന്ന്: മുതുവത്തുമ്മൽ നെടുമ്പോക്ക് റോഡിൽ നിന്നുള്ള ഉപ റോഡിനു സൈഡ് ഭിത്തി കെട്ടുന്ന പ്രവർത്തി ആരംഭിച്ചു..ഏകദേശം നൂറുമീറ്റർ നീളത്തിലാണു ഈ റോഡ്, സൈഡ് ഭിത്തി കെട്ടിക്കഴിഞ്ഞാൽ ഉടൻ ടാറിംഗ് നടക്കുമെന്ന് വാർഡ് കൗൺസിലർ അറിയിച്ചു...ഏകദേശം രണ്ട് വർഷങ്ങൾക്ക് മുമ്പ് മാസ്ക്ക് ക്ലബ്ബ് പ്രവർത്തകർ ശ്രമദാനമായി നിർമിച്ച റോഡാണിത്, അന്ന് ഹാജിയാർ പള്ളി ന്യൂസ് റിപ്പോർട്ട് ചെയ്ത വാർത്ത ഇവിടെ ക്ലിക്ക് ചെയ്താൽ വായിക്കാം...
രണ്ട്: ഹാജിയാർ പള്ളി കാഞ്ഞീരം ചോല കപ്പടക്കൽ മാട് റോഡ് കോൺഗ്രീറ്റ് ചെയ്യുന്നതിനായുള്ള പ്രവർത്തി ആരംഭിച്ചു. അതിനായി റോഡിൽ കല്ല് വിരിച്ച് കഴിഞ്ഞു..
ഈ രണ്ട് റോഡുകളുടെയും നിർമ്മാണം പൂർത്തിയാവുന്നതോടെ വാഹനം വീട്ട് മുറ്റത്തെത്തും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ലാത്ത ഒട്ടനവധി കുടുംബങ്ങൾ ആശ്വാസം കൊള്ളുകയാണു..ഇതിനായി ദീർഘവീക്ഷണത്തോടെ അഹോരാത്രം പരിശ്രമിച്ച ഇപ്പോഴും പരിശ്രമിച്ച് കൊണ്ടിരിക്കുന്ന വാർഡ് കൗൺസിലർ കെ.കെ.ശിഹാബുദ്ധീൻ വാർഡിലെ വികസന വഴിയിൽ പുതിയ മുന്നേറ്റം സ്രഷ്ടിക്കുകയാണു..
0 Comments:
Post a Comment