മലപ്പുറം: സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി നടത്തുന്ന അറബിക് പ്രദര്‍ശനം ശ്രദ്ധകാര്‍ഷിക്കുന്നു. അറബി സാഹിത്യോത്സവ വേദിയായ കോട്ടപ്പടി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പ്രദര്‍ശനം നടക്കുന്നത്. മലയാളത്തില്‍ ഉപയോഗിക്കുന്ന അറബി വാക്കുകള്‍, അറബി രാഷ്ട്രങ്ങളുടെ നാണയങ്ങള്‍, അറബി ഭാഷയുടെ പ്രാധാന്യം, ചരിത്രം എന്നിവ പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്.
എം.എസ്.പി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകനായിരുന്ന
മുഹമ്മദ് ഷായുടെ പുരാവസ്തു ശേഖരം പ്രദര്‍ശനത്തിന്റെ പ്രധാന ആകര്‍ഷണമാണ്. മുത്തുചിപ്പി, ചെമ്പുതകിടില്‍ എഴുതിയ ഖുര്‍ആന്‍, ഖുര്‍ആന്റെ കൈയ്യെഴുത്ത് എന്നിവയാണ് പുരാവസ്ഥു ശേഖരത്തിലുള്ളത്. അക്ഷര വിന്യാസത്തിന്റെ സൗന്ദര്യമായ കലിഗ്രാഫിയില്‍ തീര്‍ത്ത ഗാന്ധിജിയും, ശിഹാബ് തങ്ങളും പ്രധാന ശ്രദ്ധയാകര്‍ഷിക്കുന്നു. അറബി പഠനത്തിന്റെ സാധ്യതയും രീതിയും വിവരിക്കുന്ന സ്റ്റാളും പ്രദര്‍ശനത്തിനുണ്ട്.
0 Comments:
Post a Comment