മലപ്പുറം: പാലക്കാട് നിന്നും വന്ന ഒരു കൊച്ചു പയ്യന്‍ ആറാം നമ്പര്‍ വേദിയില്‍. സദസ്സിനെ ഒന്നടങ്കം ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തു. പാലക്കാട്, തിരുവഴിയാട് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥി വിഷ്ണു ബി ആണ് ഈ കലാകാരന്‍. ഹൈസ്‌കൂള്‍ വിഭാഗം മോണോആക്ടില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ വിഷ്ണു തീവ്രവാദത്തിനെതിരെയും, ആനുകാലിക സംഭവ വികാസങ്ങള്‍ ഒപ്പിയെടുക്കുന്ന ചാനലുകളുടെ ഇന്നത്തെ അവസ്ഥയെകുറിച്ചായിരുന്നു അവതരിപ്പിച്ചത്. സ്ത്രീ പീഢനങ്ങളടക്കം തത്സമയം ജനങ്ങളിലെത്തിക്കുന്ന ചാനല്‍ പ്രവണതയെ കളിയാക്കിയതിനായിരുന്നു കൂടുതല്‍ കയ്യടി.
സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തിരുവനന്തപുരത്തെ അബാറ്റിസ് തോകലത്ത് സണ്ണിക്ക് സെക്കന്റ് എ ഗ്രേഡും, കോഴിക്കോട് ജില്ലയിലെ മാനിയൂര്‍ പഞ്ചായത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ആദിഷ് എ.എസ് തേര്‍ഡ് എ ഗ്രേഡ് നേടി.
0 Comments:
Post a Comment