ഗള്‍ഫ് മലയാളികള്‍ക്ക് ഒാണം ആഘോഷിക്കാന്‍ കേരളത്തില്‍നിന്നു വിമാനംകയറിയത് 12 ലക്ഷം കിലോ പച്ചക്കറി. പ്രവാസി മലയാളികള്‍ക്കു പൂക്കളമൊരുക്കാന്‍ 43 ടണ്‍ (43,000 കിലോ) പൂക്കളും കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലൂടെ കടല്‍കടന്നു. 24 മുതല്‍ 27 വരെയുള്ള കണക്കാണിത്.
വിവിധയിനം പച്ചക്കറികള്‍ക്കു പുറമേ വാഴയിലയും തേങ്ങയും വന്‍തോതില്‍ കടല്‍കടന്നിട്ടുണ്ട്. മൂന്നിടത്തായി 17,000 കിലോ വാഴയിലയാണു ഗള്‍ഫ് നാടുകളില്‍ ഒാണസദ്യവിളമ്പാന്‍ കയറ്റിവിട്ടത്.
തിരുവനന്തപുരം വഴി പൊതിച്ചതേങ്ങയും ഒാണം സ്പെഷലായി കയറിപ്പോയി. ഉപ്പേരിക്കും ശര്‍ക്കര വരട്ടിക്കും പുറമേ ഇഞ്ചിക്കറിയും ഇത്തവണ ഗള്‍ഫ് മലയാളികളുടെ ഒാണസദ്യയ്ക്കു സ്വാദ് കൂട്ടാന്‍ വിമാനംകയറി. ദുബായ്, ഷാര്‍ജ, അബുദാബി, ജിദ്ദ, ദമാം, കുവൈത്ത്, മസ്കറ്റ് എന്നീ ഗള്‍ഫ് നാടുകളിലേക്കാണ് ഒാണം ലക്ഷ്യമിട്ട് ഏറ്റവും കൂടുതല്‍ പച്ചക്കറി കയറ്റുമതി നടന്നത്. നാലുദിവസമായി കോഴിക്കോട് വിമാനത്താവളത്തിലൂടെ 2.85 ലക്ഷവും കൊച്ചിയിലൂടെ 5.14 ലക്ഷവും തിരുവനന്തപുരംവഴി 3.93 ലക്ഷവും കിലോ പച്ചക്കറി ഗള്‍ഫ് വിപണിയിലേക്കു പറന്നു. വാഴപ്പഴം ഉള്‍പ്പെടെയുള്ള പഴങ്ങളും കയറ്റുമതി ചെയ്തിട്ടുണ്ട്.
നേന്ത്രക്കായയാണ് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യപ്പെട്ടത്. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ മാത്രം ഒന്നേകാല്‍ ലക്ഷം കിലോ നേന്ത്രക്കായ കയറ്റിവിട്ടു. ഗള്‍ഫ് നാടുകളിലേക്കു കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഈ സീസണില്‍ പച്ചക്കറി കയറ്റുമതിയില്‍ 30-40% വര്‍ധനയുണ്ടായെന്ന് അധികൃതര്‍ പറഞ്ഞു. മലയാളികള്‍ ഏറെയുണ്ടെങ്കിലും യൂറോപ്പിലേക്കും അമേരിക്കയിലേക്കും പച്ചക്കറി കയറ്റുമതി കുറവായിരുന്നു. ഇവിടത്തെ രാജ്യങ്ങള്‍ ഗുണനിലവാര മാനദണ്ഡം ഉയര്‍ത്തിയതും പരിശോധന കര്‍ശനമാക്കിയതുമാണു കാരണം.
Browse: Home > ഓണസദ്യയ്ക്കായി ഗള്‍ഫിലേക്ക് കയറ്റിയത് 12 ലക്ഷം കിലോ പച്ചക്കറി
0 Comments:
Post a Comment