കോട്ടക്കുന്ന് വിനോദസഞ്ചാര കേന്ദ്രത്തില്‍ കുട്ടികള്‍ക്കായി ട്രാഫിക് പാര്‍ക്ക് നിര്‍മിക്കുന്നു. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. 32 ലക്ഷം രൂപ ചെലവഴിച്ചാണ് പാര്‍ക്ക് നിര്‍മിക്കുന്നത്. കേരള ആര്‍ട്ടിസാന്‍സ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷനാണ് നിര്‍മാണച്ചുമതലയെന്ന് അധികൃതര്‍ പറഞ്ഞു.
ആഗസ്ത് പകുതിയോടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ട്രാഫിക് ഐലന്‍ഡ്, സിഗ്‌നലുകള്‍, ഓവര്‍ബ്രിഡ്ജ് തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിയാണ് പാര്‍ക്ക് നിര്‍മിക്കുന്നത്.
കോട്ടക്കുന്നില്‍ നിലവില്‍ കുട്ടികള്‍ക്കായി പ്രത്യേക പാര്‍ക്കില്ല. 90 സെന്‍േറാളം സ്ഥലത്താണ് പാര്‍ക്ക് നിര്‍മിക്കുന്നത്.
ഇതുകൂടാതെ കോട്ടക്കുന്നില്‍ ഫോറിന്‍ ബസാര്‍ നിര്‍മിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. ഇതിന് അനുമതി ലഭിച്ചുകഴിഞ്ഞു. "സില്‍ക്കാ"ണ് പ്രവൃത്തി ഏറ്റെടുക്കുന്നത്. സിഡ്‌കോയുടെ സാങ്കേതിക അനുമതിയും ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. നഗരസഭയുടെ സഹകരണത്തോടെയാണ് ഫോറിന്‍ ബസാര്‍ നിര്‍മിക്കുന്നത്. കോട്ടക്കുന്നില്‍ തണല്‍മരം നട്ടുപിടിപ്പിക്കാനും നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
0 Comments:
Post a Comment