സണ്‍ നെറ്റ്‌വര്‍ക്കിന്റെ കുട്ടികള്‍ക്കായുള്ള 24ന്ദ7 മലയാളം ചാനലായ കൊച്ചു ടി.വി ഇന്നുമുതല്‍ സംപ്രേഷണം ആരംഭിക്കും. മലയാളത്തില്‍ ഇതാദ്യമായാണ് കുട്ടികള്‍ക്ക് മാത്രമായി ഒരു ചാനല്‍. സണ്‍ നെറ്റ്‌വര്‍ക്കിന്റെ വന്‍വിജയമായ കിഡ്‌സ് ചാനലുകളാണ് തമിഴിലെ ചുട്ടി ടി.വി.യും തെലുങ്കിലെ ഖുഷി ടി.വി.യും കന്നടയിലെ ചിന്റു ടി.വി.യും. കൊച്ചു ടി.വി.യിലൂടെ മലയാളത്തിലും വിനോദത്തിന്റെ വിസ്മയലോകം തുറക്കുകയാണ് സണ്‍ നെറ്റ്‌വര്‍ക്ക്. കുട്ടികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളായ സ്‌പൈഡര്‍മാന്‍, ഹീമാന്‍, സ്റ്റുവര്‍ട്ട് ലിറ്റില്‍, ജാക്കിച്ചാന്‍, ടൂപ്പി ആന്‍ഡ് ബിനു തുടങ്ങിയവരുടെ കഥകള്‍ കൊച്ചു കൂട്ടുകാര്‍ക്കിനി മലയാളത്തില്‍ ആസ്വദിക്കുവാന്‍ കഴിയും. ഒപ്പം തെന്നാലിരാമന്‍ തുടങ്ങിയ ഇന്ത്യന്‍ കഥാപാത്രങ്ങളും കൊച്ചു ടി.വി. യില്‍ അണിനിരക്കും. കൂടാതെ ഹോളിവുഡ് സൂപ്പര്‍ ഹിറ്റ് സിനിമകളും മലയാളത്തില്‍ കൊച്ചു ടി.വി. ഒരുക്കുന്നു. കൊച്ചു വീക്കെന്‍ഡ്, ഫണ്‍ ടൈം, കിഡ്‌സ് ന്യൂസ്, ഗെയിം ഷോകള്‍ എന്നിവയ്ക്കു പുറമെ വിദ്യാഭ്യാസ സംബന്ധമായ നിരവധി പ്രോഗ്രാമുകളും കൊച്ചു ടി.വി. യിലുണ്ടാകും. കൊച്ചു കൂട്ടുകാരെ സന്ദര്‍ശിക്കുവാനും സമ്മാനങ്ങള്‍ നല്‍കുവാനും കൊച്ചു ടി.വി.യില്‍ നിന്ന് സിംഗു എന്ന കളിക്കൂട്ടുകാരന്‍ കേരളത്തിലെ വീടുകള്‍ സന്ദര്‍ശിക്കും.
Browse: Home > കുട്ടികള്‍ക്കായുള്ള മലയാളത്തിലെ ആദ്യത്തെ ടി.വി.ചാനല്‍ ഇന്നുമുതല്‍
0 Comments:
Post a Comment