പെട്രോള്‍വില വീണ്ടും വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ജില്ലയിലെങ്ങും പ്രകടനങ്ങളും യോഗങ്ങളും നടന്നു. വിലവര്‍ധന പിന്‍വലിക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. വിവിധ കേന്ദ്രങ്ങളില്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ച് നടത്തി. പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. പെട്രോളിന്റെ പേരില്‍ തീവെട്ടിക്കൊള്ള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ മലപ്പുറം ബ്ലോക്ക്കമ്മിറ്റി മലപ്പുറത്ത് പ്രകടനം നടത്തി. വിശദീകരണയോഗത്തില്‍ ഡി.വൈ.എഫ്.ഐ ബ്ലോക്ക്പ്രസിഡന്റ് കെ.പി. ഫൈസല്‍, ജോയിന്റ് സെക്രട്ടറി കെ.വി. സക്കറിയ, ഇ.ആര്‍. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. പ്രകടനത്തിന് ടി.പി. ദിലീപ്, വി. സുനില്‍കുമാര്‍, കെ. പ്രദീപ്, ഹാരിസ് എന്നിവര്‍ നേതൃത്വം നല്‍കി. സി.പി.ഐ മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം ടൗണില്‍ പ്രകടനം നടത്തി. മണ്ഡലം സെക്രട്ടറി എം.എ. റസാക്ക്, പാലോളി നാസര്‍, സലാം, ഷംസു, മുനീര്‍, കെ.എം. മോഹനന്‍, കെ.പി. പ്രസാദ്, പനമ്പുഴ കുഞ്ഞിമുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി. ഐ.എന്‍.എല്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ജില്ലാപ്രസിഡന്റ് മുജീബ് ഹസ്സന്‍, റസാഖ് കളപ്പാടന്‍, മുസ്തഫ, കുഞ്ഞിമുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി
Browse: Home > പെട്രോള്‍ വില വര്‍ധനഃ ജില്ലയില്‍ പരക്കെ പ്രതിഷേധം
0 Comments:
Post a Comment