ഇന്ത്യാ-പാക് അതിര്‍ത്തി മിക്കപ്പോഴും നുഴഞ്ഞുകയറ്റക്കാരായ ഭീകരരുടെ ചോരവീണു ചുവക്കാറുണ്ടെങ്കിലും ബഹിരാകാശത്തില്‍നിന്ന് അതിമനോഹരമായ ഓറഞ്ച് കാഴ്ചയാണ്. ഏറ്റവും കൂടുതല്‍ സംഘര്‍ഷം നടക്കുന്ന ഇവിടം ഭൂമിയിലെ ഏറ്റവും സുന്ദരമായ അതിര്‍ത്തിരേഖയായാണ് ബഹിരാകാശത്തുനിന്ന് എടുത്ത ചിത്രങ്ങളില്‍ കാണുന്നത്. ഭൗമോപരിതലത്തില്‍ നൂറുകണക്കിനു മൈല്‍ പരന്നുകിടക്കുന്ന വെളിച്ചത്തിന്റെ ഒരു മായികലോകമായിട്ടാണ് ഇന്ത്യ-പാക് അതിര്‍ത്തി കാണപ്പെടുന്നത്. കഴിഞ്ഞ മാസം രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തില്‍നിന്നാണ് ഫ്‌ളഡ്‌ലൈറ്റ് അതിര്‍ത്തിയുടെ ചിത്രമെടുത്തത്.
ചിത്രത്തില്‍ കാണുന്ന ഓറഞ്ച് ലൈനിനു മുകളില്‍ ഇന്ത്യയും താഴെ പാകിസ്താനുമാണ്. ലൈനിനു സമീപം കൂടുതല്‍ തിളക്കത്തോടെ കാണുന്നത് പാകിസ്താനിലെ ലാഹോറാണ്. ചിത്രത്തിനടയില്‍ ഇസ്ലാമാബാദും മുകളിലായി ഡല്‍ഹിയും കാണാം. ഫ്‌ളഡ്‌ലൈറ്റുകളും വേലികളുമായി കടുത്ത നിരീക്ഷണ സംവിധാനങ്ങളാണ് അതിര്‍ത്തിയില്‍ ഒരുക്കിയിരിക്കുന്നത്. കള്ളക്കടത്തും ആയുധക്കടത്തും തടയാനായി ഗുജറാത്ത് മേഖലയില്‍ ഫ്‌ളഡ്‌ലൈറ്റുകള്‍ സ്ഥാപിക്കാന്‍ 2003-ലാണ് ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതിര്‍ത്തിയില്‍ രൂക്ഷമായ തോതില്‍ ഭീകരനുഴഞ്ഞുകയറ്റവും കള്ളക്കടത്തും നടക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ നടപടി സ്വീകരിച്ചത്.
1800 മൈല്‍ പരന്നുകിടക്കുന്ന അതിര്‍ത്തിയില്‍ 1248 മൈലില്‍ ഫ്‌ളഡ്‌ലൈറ്റുകള്‍ സ്ഥാപിക്കാനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നിലവില്‍ 1156 മൈല്‍ ദൂരത്ത് ലൈറ്റുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ബാക്കി പണി പുരോഗമിക്കുകയാണ്. ഏതാണ്ട് 1269 മൈല്‍ ഭൂരത്ത് മുള്ളുവേലി സ്ഥാപിക്കാനും പദ്ധതിയുണ്ട്. 2012 മാര്‍ച്ചോടെ ഫ്‌ളഡ്‌ലൈറ്റിന്റെ പണി പൂര്‍ത്തിയാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ മുള്ളുവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫ്‌ളഡ്‌ലൈറ്റുകള്‍ ഘടിപ്പിച്ചിട്ടില്ല. ഓഗസ്റ്റ് 21-നാണ് അതിര്‍ത്തിയിലെ ഫ്‌ളഡ്‌ലൈറ്റുകളുടെ ചിത്രം രാജ്യാന്തരസംഘം എടുത്തത്.
Browse: Home > ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അകലം ശൂന്യാകാശത്തുനിന്നും കാണാം!
0 Comments:
Post a Comment