ഭൂമിക്കടിയിലൂടെ കേബിളുകള്‍ വഴി ആറുനഗരങ്ങളില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള പദ്ധതി ജില്ലയില്‍ നടപ്പിലാക്കുന്നു. ഇതിനായി 35.42 കോടി രൂപ വൈദ്യുതിവകുപ്പിന് അനുവദിച്ചിട്ടുണ്ട്. 90 ശതമാനം കേന്ദ്രവിഹിതവും 10 ശതമാനം സംസ്ഥാന വിഹിതവും ചേര്‍ത്താണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടം നഗരസഭകളിലാണ് നടപ്പിലാക്കുന്നത്. മലപ്പുറം ടൗണ്‍ സെക്ടറിന് 7.26 കോടി രൂപ ചെലവഴിക്കും.
കേന്ദ്രസര്‍ക്കാരിന്റെ എ.പി.ഡി.ആര്‍.പി പദ്ധതിപ്രകാരമാണീ പ്രവൃത്തികള്‍. സംസ്ഥാനത്തിന് ഈ പദ്ധതിയിലുള്‍പ്പെടുത്തി 1000 കോടിയിലധികം രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. അതില്‍ 800 കോടിയോളം രൂപ സിവില്‍ ജോലികള്‍ക്കും 200 കോടിയില്‍പ്പരം രൂപ സാങ്കേതിക സൗകര്യമൊരുക്കുന്നതിനും വിനിയോഗിക്കും.
ആദ്യഘട്ടത്തിനുശേഷം പദ്ധതി പഞ്ചായത്തുകളിലും പ്രാവര്‍ത്തികമാക്കും. 15000-ത്തിലധികം ജനങ്ങള്‍ അധിവസിക്കുന്ന പഞ്ചായത്തുകളില്‍ പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്രാനുമതിയുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ 2012 ഏപ്രിലില്‍ തുടങ്ങും. പദ്ധതി തുടങ്ങുന്നതോടെ സംസ്ഥാനത്തെ 98 ശതമാനം പഞ്ചായത്തുകളിലും വൈദ്യുതിവിതരണം കുറ്റമറ്റതാക്കാം. പ്രസരണനഷ്ടം ഒഴിവാക്കുകയും, പരാതികള്‍ കുറയ്ക്കുകയും ചെയ്യാന്‍ സഹായകരമാകുന്നതാണീ പദ്ധതി. മരങ്ങള്‍ വീണും കാറ്റടിച്ചും ലൈനുകള്‍ തകരാറിലായി വൈദ്യുതി വിഛേദിക്കപ്പെടുന്ന അവസ്ഥയും പദ്ധതി വരുന്നതോടെ ഏറെക്കുറെ പരിഹരിക്കപ്പെടും.
Browse: Home > ഭൂമിക്കടിയിലൂടെ വൈദ്യുതി എത്തിക്കുന്നതിനുള്ള പദ്ധതി ജില്ലയില്‍ നടപ്പിലാക്കുന്നു
0 Comments:
Post a Comment