ആത്മസംസ്കരണത്തിന്റെയും ആത്മസമർപ്പണത്തിന്റെയും പ്രാർത്ഥനാനിരതമായ ദിനരാത്രങ്ങൾക്കൊടുവിൽ മനസ്സുകളിൽ നിന്ന് മനസ്സുകളിലേക്ക് നിറഞ്ഞ സംത്രപ്തിയും സന്തോഷവും പകർന്ന് വീണ്ടുമൊരു ഈദുൽ ഫിത്തർ കൂടി സമാഗതമായി..ഏവർക്കും ഹാജിയാർപള്ളി ഓൺലൈനിന്റെ ഹ്രദയം നിറഞ്ഞ ഈദാശംസകൾ..
ഇന്നലെ വൈകുന്നേരം മുതൽ ഹാജിയാർ പള്ളി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കനത്ത മഴയായിരുന്നു...അതൊന്നും പെരുന്നാളിന്റെ ആവേശം തെല്ലും ചോർത്തിയില്ല..,രാത്രി വൈകിയും ഹാജിയാർ പള്ളിയിലെ കോഴിക്കടക്ക് മുന്നിൽ ഇറച്ചി വാങ്ങാനായി വൻതിരക്കായിരുന്നു.., വിവിധ ബാർബർ ഷോപ്പുകളും നേരം പുലരും വരെ തുറന്ന് പ്രവർത്തിച്ചു.., വലിയങ്ങാടിയിൽ പൗരസമിതിയുടെ നേത്രത്വത്തിൽ രാത്രി ബിരിയാണി വിതരണം ഉണ്ടായിരുന്നു..മുതുവത്തുമ്മൽ വായനാശാല പരിസരത്ത് ഇറച്ചിയും പൂളയും വിതരണവും ഉണ്ടായിരുന്നു.നാടെങ്ങും പോസ്റ്ററുകൾ പതിച്ച് വിവിധ മത-രാഷ്ട്രീയ സംഘടകളും ക്ലബ്ബുകളും പെരുന്നാൾ ആശംസകൾ നേർന്നു..
..മുതുവത്തുമ്മൽ മസ്ജിദുന്നൂറിൽ നടന്ന പെരുന്നാൾ നമസ്കാരത്തിനു മുദരിസ് സൈതലവിക്കുട്ടി മുസ്ല്യാർ നേത്രത്വം നൽകി..,

നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങുന്ന വിശ്വാസികൾ
വിശ്വാസികൾക്ക് മുസ്ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ നടന്ന പായസവിതരണം
നാവിൽ ഇത്തിരി മധുരവും മനം നിറഞ്ഞ സന്തോഷവും നിറഞ്ഞ് സംത്രപ്തിയുടെ പെരുന്നാൾ.
ഉം..കൊള്ളാം, നല്ല കിടിലൻ പായസം ഒന്ന് വേഗം ചൂട് ആറൂ..പായസമേ,എനിക്കൊന്ന് കുടിക്കാനാ
ഈദാശംസകണ്ട്ട്ടോ..
ഏവർക്കും ഒരിക്കൽ കൂടി ഹാജിയാർ പള്ളി ഓൺലൈനിന്റെ ഈദാശംസകൾ
0 Comments:
Post a Comment