മുതുവത്തുമ്മൽ നെടുമ്പോക്ക് ഭാഗത്തെ യുവാക്കൾ സംഘടിപ്പിച്ച സമൂഹ നോമ്പ് തുറ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി,
പൊറോട്ടയും പത്തിരിയും ബിരിയാണിയും ഒക്കെ അടക്കി വാഴുന്ന ആധുനിക തീന്മേശകളിൽ നിന്നു അന്യം നിന്ന് പോകുന്ന ഇറച്ചിയും പൂളയും ആണു ഇവർ നോമ്പ് തുറക്കായി ഒരുക്കിയിരുന്നത്..
പുതുതലമുറയിൽ പെട്ട കുരുന്നുകൾക്കിടയിൽ നമ്മുടെ പഴയ കാലത്തെ വിശിഷ്ഠ ഭോജ്യമായിരുന്ന ഇറച്ചിയും പൂളയും അന്യം നിന്ന് പോകാതിരിക്കാൻ ഇത് പോലുള്ള പരിപാടിൾ ഉപകരിക്കുമെന്നും ഇതിന്റെ സംഘാടകർ അത് കൊണ്ട് തന്നെ ഏറെ പ്രശംസ അർഹിക്കുന്നുവെന്നും പരിപാടിയിൽ പങ്കെടുത്ത ഇഖ്ബാൽ, അർഷദ്, സമദ്.പി.കെ എന്നിവർ ഹാജിയാർ പള്ളി ന്യൂസിനോട് അഭിപ്രായപ്പെട്ടു...

പരിപാടികൾക്ക് നൗഫൽ.കെ.ടി, ഹമീദ്, ഫൈസൽ, സിദ്ദീഖ്, ഇഖ്ബാൽ, അനീഷ്, റഹ്മത്തുള്ള, ഉനൈസ്,കുട്ടിപ്പ കാക്ക...എന്നിങ്ങനെയുള്ളവർ നേത്രത്വം നൽകി...
0 Comments:
Post a Comment