Social Icons

Featured Posts

Followers

Wednesday, August 10, 2011

ബസ് ചാര്‍ജ് വര്‍ധന: പ്രതിഷേധം വ്യാപകം


മലപ്പുറം: ബസ് ചാര്‍ജ് വര്‍ധനയില്‍ വ്യാപക പ്രതിഷേധം. മിനിമം ചാര്‍ജില്‍ 25 ശതമാനം വര്‍ധനവാണ് വരുത്തിയിട്ടുള്ളത്. 5.50-ന്റെ ഫെയര്‍ സ്റ്റേജിന് 2.50 പൈസയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ ഏറ്റവും വലിയ നിരക്ക് വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് യാത്രക്കാര്‍ പറഞ്ഞു.
നേരത്തെ മറ്റെല്ലാ ഫെയര്‍ സ്റ്റേജിലും 50 പൈസ മുതല്‍ ഒരു രൂപ വരെ മാത്രം വര്‍ധന വരുത്തിയപ്പോള്‍ ഇത്തവണത്തെ വര്‍ധനവ് അന്യായമായെന്നാണ് യാത്രക്കാര്‍ പറയുന്നത്.
സ്വകാര്യ ബസുകാരുടെ താത്പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള ചാര്‍ജ് വര്‍ധന നടപ്പാക്കിയതെന്നാണ് യാത്രക്കാരുടെ പരാതി.

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA