മലപ്പുറം: സഹകരണ വകുപ്പ് കണ്‍സ്യൂമര്‍ഫെഡ് മുഖേന ജില്ലയിലെ 247 വിപണനകേന്ദ്രങ്ങളില്‍ ഓണം - റംസാന്‍ വിപണി നടത്തുന്നു. സര്‍വീസ് സഹകരണ ബാങ്കുകള്‍, വനിതാ സൊസൈറ്റികള്‍, എംപ്ലോയീസ് സൊസൈറ്റികള്‍ എന്നിവയിലൂടെയാണ് പൊതു വിപണിയില്‍നിന്ന് 40 മുതല്‍ 60 ശതമാനം വരെ വിലക്കുറവില്‍ സാധനങ്ങള്‍ വില്പന നടത്തുന്നത്. 247 വിപണനകേന്ദ്രങ്ങള്‍ കൂടാതെ കണ്‍സ്യൂമര്‍ഫെഡ് നേരിട്ട് 12 മണ്ഡലങ്ങളില്‍ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയും വേങ്ങര, താനാളൂര്‍ (താനൂര്‍), ചാലിയാര്‍ (ഏറനാട്), വെളിമുക്ക് (വള്ളിക്കുന്ന്) എന്നിവിടങ്ങളിലെ സര്‍വീസ് സഹകരണ ബാങ്കുകളിലൂടെയും രാവിലെ 9.30 മുതല്‍ വൈകീട്ട് 7.30 വരെ സാധനങ്ങള്‍ വില്‍ക്കും.
ഉപഭോക്താക്കള്‍ റേഷന്‍കാര്‍ഡ് സഹിതമെത്തിയാല്‍ ഈ വിപണനകേന്ദ്രങ്ങളിലൂടെ 18 ഇനം സാധനങ്ങള്‍ നിശ്ചിത അളവില്‍ എല്ലാ ആഴ്ചയും നല്‍കും. വില്പനയ്ക്കുള്ള സാധനങ്ങള്‍, വില, ബ്രായ്ക്കറ്റില്‍ ഒരു കുടുംബത്തിന് ഒരാഴ്ചയില്‍ നല്‍കുന്ന അളവ് എന്നിവ താഴെ കൊടുക്കുന്നു.
കുറുവ അരി: 16 രൂപ (ആറ് കി.ഗ്രാം), കുത്തരി: 16 (ആറ് കി.ഗ്രാം), പച്ചരി: 14 (രണ്ട് കി.ഗ്രാം), പഞ്ചസാര: 25 (ഒരു കി.ഗ്രാം), വെളിച്ചെണ്ണ: 95 (ഒരു ലിറ്റര്‍), ഉഴുന്ന്: 37 (ഒരു കി.ഗ്രാം), ഗ്രീന്‍പീസ്: 26 (500 ഗ്രാം), ശര്‍ക്കര: 26 (ഒരു കി.ഗ്രാം), മുളക്: 45 (500 ഗ്രാം), ചെറുപയര്‍: 52 (ഒരു കി.ഗ്രാം), വന്‍പയര്‍: 26 (500 ഗ്രാം), വന്‍കടല: 34 (ഒരു കിഗ്രാം), മല്ലി: 56 (500 ഗ്രാം), തുവരപ്പരിപ്പ്: 34 (ഒരു കി.ഗ്രാം), പീസ് പരിപ്പ്: 18 (500 ഗ്രാം), കടുക്: 22 (200 ഗ്രാം), ഉലുവ: 28 (100 ഗ്രാം), ജീരകം: 96 (100 ഗ്രാം).
ഇതുകൂടാതെ 20 മുതല്‍ 30 വരെ റംസാന്‍ സ്‌പെഷല്‍ വിഭവങ്ങളായി കൈമ, കോല ബിരിയാണി അരികള്‍, ഒരു കി.ഗ്രാം ഡാല്‍ഡ, ആട്ട, മൈദ, റവ, കാരയ്ക്ക, പച്ചരിപ്പൊടി, തേയില, മല്ലിപ്പൊടി, മുളക്‌പൊടി, മഞ്ഞള്‍പൊടി എന്നിവയും വില്പനയ്ക്കുണ്ടാവുമെന്ന് കണ്‍സ്യൂമര്‍ഫെഡ് റീജ്യണല്‍ മാനേജര്‍ വി. സതീഷ് അറിയിച്ചു.
Browse: Home > സഹകരണ ഓണം - റംസാന്‍ വിപണി: ജില്ലയില്‍ 247 വിപണനകേന്ദ്രങ്ങള്‍
0 Comments:
Post a Comment