മൊബൈല്‍ ഫോണിന്റെ ഉപയോഗം ബ്രെയിന്‍ ട്യൂമര്‍ പോലുള്ള മാകരരോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്‌ഥാനത്തില്‍ മൊബൈലില്‍നിന്നുള്ള റേഡിയേഷന്റെ സാധ്യതകള്‍ അകറ്റുന്നതിന് ഏതാനും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്നു. കഴിയുന്നത്ര സ്‌പീക്കര്‍ഫോണ്‍ വഴിയുള്ള സംഭാഷണം നടത്തുക, നിരന്തരമായ ബ്ലൂടൂത്ത് ഉപയോഗം ഒഴിവാക്കുക, സുരക്ഷിതമല്ലാത്ത സ്‌ഥലങ്ങളില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം ഒഴിവാക്കുക, സംഭാഷണ സമയത്ത് ശരീരത്തോട് ചേര്‍ത്തുപിടിക്കാതെ മൊബൈല്‍സെറ്റ് കുറച്ച് അകത്തിപ്പിടിക്കുക. ടെക്‌സ്‌റ്റ് മെസേജുകള്‍ വഴിയുള്ള ആശയവിനിമയം കൂടുതല്‍ സ്വീകരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് മൊബൈല്‍ഫോണ്‍ വഴിയുണ്ടാകുന്ന റെഡിയേഷന്‍ അകറ്റുന്നതിനുള്ള പ്രാഥമിക നിര്‍ദ്ദേശങ്ങള്‍. ഫ്രാന്‍സില്‍ ചേര്‍ന്ന 14 രാജ്യങ്ങളില്‍ നിന്നുള്ള 31 ഗവേഷകരുടെ യോഗമാണ് മൊബൈല്‍ ഫോണിന്റെ അമിതമായ ഉപയോഗംമൂലം മാകരരോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന നിഗമനത്തിലെത്തിയത്. മനുഷ്യാരോഗ്യത്തിന് ദോഷം ചെയ്യുന്ന വസ്‌തുക്കളായ ലെഡ്, ക്ലോറോഫോം എന്നിവയുടെ പട്ടികയിലാണ് മൊബൈല്‍ഫോണിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയും കാന്‍സര്‍ ഗവേഷണത്തിനുള്ള രാജ്യന്തര ഏജന്‍സിയുമാണ് യോഗം സംഘടിപ്പിച്ചത്.
Browse: Home > മൊബൈല്‍ റേഡിയേഷന്‍ ഒഴിവാക്കാനായി ചില മുന്‍കരുതലുകള്‍
0 Comments:
Post a Comment