ധിറുതി പിടിച്ചു ബാങ്കിലേക്ക് ഓടിക്കെര്മ്പോള്‍ അവനെ ഒന്ന് കാണണം എന്ന് മാത്രേ മനസ്സില്‍ മോഹം ഉണ്ടാരുന്നുള്ള്, ഒരുമിച്ച് സ്കൂളില്‍ പഠിച്ച തന്റെ സുഹൃത്തിനെ എത്ര വര്‍ഷങ്ങള്‍ക്കു ശേഷം ആണ് കാണുന്നത് അവനു ഇവിടെ ബാങ്കില്‍ ആണ് ജോലി , ഇന്ന് വൈകിട്ട് വീട്ടില്‍ കാണാം എന്ന് പറഞ്ഞെങ്കിലും ധിറുതി കൊണ്ട് ഇങ്ങോട്ട് ഓടി പോന്നതാണ് , അവന്റെ ഭാര്യയും ആ ബാങ്കില്‍ തന്നെ ഉദ്യോഗസ്ഥ .അവരിവിടെ ദുബായില്‍ വന്നിട്ട് 3 മാസം , എന്റെ നമ്പര്‍ എങ്ങനെ കിട്ടി എന്ന് ചോദിച്ചപ്പോ ഒരു ചിരി മാത്രം ബാക്കി ...
അന്നവന്‍ മെലിഞ്ഞ പയ്യന്‍ ആയിരുന്നു ...ഇന്നിപ്പോ എങ്ങനെ ആവുമോ ആവൊ...ഞാനും തീരെ മെലിഞ്ഞ പയ്യന്‍ ആയിരുന്നല്ലോ, അവന്‍ എന്നെ കണ്ടാല്‍ അറിയുമോ വാ ....
കൌന്ടെരില്‍ ചോദ്ച്ചു തോമസ് നെ ഒന്ന് കാണാനാമാരുന്നു, അവനു വേണ്ടി കാത്തിരുന്നപ്പോ വീണ്ടും ചിന്തകള്‍ സ്കൂളിലേക്ക് ഒരു ഒട്ടപ്രധ്ക്ഷിനം നടത്തി ഇത്രമാത്രം രസം ഉള്ള ഒരു കാലം വേറെ ഇല്ലായിരുന്നു ...പോണ വഴിക്ക് മാവിന് എറിഞ്ഞും കടയില്‍ കേറി മിട്ടായിയും നെല്ലിക്കയും ഒക്കെ വാങ്ങി നടന്ന കാലം ...തോമസ് തിരുവല്ല കാരന്‍ ആണ് അവന്റെ പപ്പയും മുമ്മയും ടീച്ചരുമാരയിരുന്നു ഞങ്ങളുടെ മലപ്പുറത്തെ ഗവണ്മെന്റ് സ്കൂളില്‍ .
അവന്റെ 10 ക്ലാസ്സ് കഴിഞ്ഞപ്പോ അവര് തിരിച്ചു തിരുവല്ലയ്ക്കു പോയി ....അന്നവന്‍ ഒരു പാട് കരഞ്ഞു അവനു ആകെ ഉണ്ടായിരുന്ന കൂട്ട് ഞാനും ഫൈസലും ആയിര്ന്നല്ലോ ....
"ഡാ..നീര്‍ക്കൊലീ..കണ്ടിട് എത്ര നാളു ആയടാ".....അവന്റെ ശബ്ദം എന്റെ ഓര്‍മകളെ മുറിച്ചു ...അവനെ കണ്ടാല്‍ തിരിച്ചറിയാന്‍ പാട് ..തല നരച്ചു തുടങ്ങിയിരിക്കുന്നു , അവന്‍ ഓടി വന്നു കേട്ടിപിടിച്ചപ്പോ ..അവന്റെ സ്നേഹം ..പഴയതില്‍ നിന്ന് ഒട്ടും കുറഞ്ഞില്ലല്ലോ എന്ന് തോന്നി ...
വാടാ അകത്തേക്ക് .....അവന്റെ കൂടെ റൂമില്‍ ചെല്ലുമ്പോള്‍ എന്താ സംസരിക്കണ്ടാത് എന്ന് പോലും എനിക്ക് അറിയില്ലാരുന്നു ...
അവന്‍ ഫോണ്‍ എടുത്ത് ഭാര്യയെ വിളിച്ചു..ഡീ ഒരാള് കാണാന്‍ വന്നേക്കുന്നു ....നിറഞ്ഞ ചിരിയുമായി വന്ന അവരെ കണ്ടപ്പോള്‍ എവിടെയോ കണ്ടു മറന്ന ഒരു മുഖം പോലെ .....
അവന്റെ നിര്‍ബന്ധത്തിനു വഴങ്ങി അവന്റെ കൂടെ വീട്ടില്‍ പോകുമ്പോള്‍ ഓര്‍ത്തില്ല അവിടെ ചിരിയുടെ ഒരു മാലപ്പടക്കം തന്നെ എന്നെ കാത്തിരിക്കുന്നുണ്ടാവും എന്ന്....നീ ഇരിക്കെ ..ഞാന്‍ പോയി ഡ്രസ്സ് മാറി വരാം എന്ന് പറഞ്ഞു അവന്‍ അകത്തേക്ക് നോക്കി അമ്മേ എന്ന് നീട്ടി വിളിച്ചു , ഓ...ടീച്ചറും ഇവിടെ ഉണ്ടോ എന്റെ കണ്ണുകളിലെ ആകാംഷ കണ്ടിട്ടാവാം അവന്‍ പറഞ്ഞു അപ്പയും അമ്മയും കഴിഞ്ഞ വര്ഷം മരിച്ചു ..ഇത് റോസിയുടെ അമ്മയാണ് ഇവരും ഒരു ടീച്ചര്‍ ആണ് ...നീ അറിയും...
എന്റെ അടുത്തേക്ക് നടന്നു വരുന്ന അമ്മയെ കണ്ടു ഞാന്‍ എഴുന്നേറ്റു ..തൊണ്ടയില്‍ എന്തോ കുരുങ്ങിയ പോലെ ഒരു തോന്നല്‍...വത്സമ്മ ടീച്ചര്‍ അല്ലെ ഇത് ....എന്താ അലി എന്നെ അറിയുവോ ..ശബ്ദത്തിനു ഒരു മാറ്റവും ഇല്ല....അലി ഇരിക്കെ .....ടീച്ചറിന്റെ മുഖത്തേക്ക് നോക്കാന്‍ ഒരു പാട് ബുദ്ധിമുട്ടി ....എന്റെ കാര്യങ്ങള്‍ ഒക്കെ ടീച്ചര്‍ ചോദിച്ചു അറിഞ്ഞു ...അപ്പോളേക്കും അവനും ഭാര്യയും എത്തി ...ഹോ...ആശ്വാസം....ടീച്ചര്‍ എല്ലാം മറന്നു എന്ന് തോന്നുന്നു ...ടീച്ചറിന്റെ ചുണ്ടില്‍ ഒരു ചിരി മിന്നിമറഞ്ഞു ...ഒരുകാടലസുകഷ്ണം എടുത്ത് ടീച്ചര്‍ ചോദിച്ചു അലിക്ക് ഓര്‍മ്മയുണ്ടോ ഇത് ..എനിക്ക് അധ്യായി കിട്ടിയ പ്രണയ ലേഖനം ...
എന്റെമുഖം വിളറി വെളുത്ത് കണ്ടിട്ടാവാം തോമസ് പറഞ്ഞു ഇവിടെ എല്ലാര്ക്കും അറിയാമെടാ നീ വിഷമിക്കണ്ടടാ.ഇതൊക്കെ ഒരു രസം അല്ലേടാ ..എനിക്ക് പറയണം എന്നുന്ടരുന്നു ഇവന്‍ മാരെല്ലാം ടെ പറഞ്ഞിട്ടാ ഞാന്‍ ആ പ്രേമലേഖനം എഴുതി ബുക്കില്‍ വച്ച ടീച്ചറിന് കൊടുത്തത് എന്ന് ..പത്താം ക്ലാസ്സില്‍ വച്ച് ഞാന്‍ കാണിച്ച അഭ്യാസം ..എന്റെയും ആദ്യത്തെ പ്രണയ ലേഖനം .....
തിരിച്ചു പോരുമ്പോള്‍ ഒരു അമ്മയുടെ വാത്സല്യത്തോടെ ടീച്ചര്‍ തലയില്‍ കയ്യ് വച്ച അനുഗ്രഹിച്ചു നിനക്ക് നല്ലതേ വരൂ അലി എന്ന്....അപ്പോഴും എന്റെ മനസ്സില്‍ അന്ന് എഴുതിയ പ്രേമലേഖനത്തിന്റെ ആദ്യ വരി ആയിരുന്നു ...സുന്ദരിയായ എന്റെ വത്സ ടീച്ചര്‍ക്ക്.....
Browse: Home > പ്രേമലേഖനം
0 Comments:
Post a Comment