Social Icons

Featured Posts

Followers

Wednesday, June 8, 2011

ശുചിത്വത്തിന് മലപ്പുറം നഗരസഭയ്ക്ക് അംഗീകാരം


മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഏര്‍പ്പെടുത്തിയ ശുചിത്വ അവാര്‍ഡില്‍ മലപ്പുറം നഗരസഭയ്ക്ക് മൂന്നാംസ്ഥാനം. 25,000 രൂപയാണ് അവാര്‍ഡ് തുക. മാലിന്യം ശേഖരിക്കുന്നതും സംസ്‌കരിക്കുന്നതും സംബന്ധിച്ച കാര്യങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡിന് തിരഞ്ഞെടുത്തതെന്ന് നഗരസഭാ ചെയര്‍മാന്‍ കെ.പി. മുസ്തഫ പറഞ്ഞു.

നഗരസഭാ പരിധിയില്‍ ആധുനിക അറവുശാല നിര്‍മിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. 85 ലക്ഷം രൂപ സര്‍ക്കാര്‍ ഇതിനുവേണ്ടി അനുവദിച്ചിട്ടുണ്ട്. ശാസ്ത്രീയ അറവുശാല നിര്‍മിക്കുന്നതിന് ചുരുങ്ങിയത് 50 സെന്റ് സ്ഥലംവേണം. ഇത് കണ്ടെത്തുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായും ചെയര്‍മാന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

മാലിന്യങ്ങള്‍ അലക്ഷ്യമായി വഴിയരികിലും മറ്റും തള്ളുന്നത് തടയാന്‍ നടപടി കൈക്കൊള്ളും. കുടുംബശ്രീ അംഗങ്ങള്‍ വീട്ടിലെത്തി മാലിന്യം ശേഖരിക്കുന്നുണ്ട്. പ്രതിമാസം 50 രൂപ നല്‍കിയാല്‍ വീടുകളിലെ മാലിന്യങ്ങള്‍ ശേഖരിക്കാനാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്.

വ്യാപാരസ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യവും ഇത്തരത്തില്‍ ശേഖരിച്ച് സംസ്‌കരിക്കുന്നതിനുള്ള നടപടി കൈക്കൊള്ളും. ഇതിന്റെ ഭാഗമായി വ്യാപാരികളുടെ യോഗം വിളിച്ചുചേര്‍ക്കും. ശുചിത്വ ബോധവത്കരണത്തിന്റെ ഭാഗമായി അടുത്തയാഴ്ച സെമിനാര്‍ സംഘടിപ്പിക്കും.

പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ കെ.പി.മുസ്തഫ, വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എന്‍.ഗിരിജ, സി.എച്ച്.ജമീല, പി.കെ.സക്കീര്‍ഹുസൈന്‍, എന്‍.കെ.അബ്ദുള്‍മജീദ് എന്നിവര്‍ പങ്കെടുത്തു.

1 Comment:

കുഞ്ഞാവ said...

നന്നായി.....

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA