ഇന്ന് ലോകത്തിലെ എറ്റവും ജനപ്രീയമായ ബ്രൌസറാണ് ഫയര്‍ഫോക്സ്,ഫയര്‍ഫോക്സിന്റെ സവിശേഷതകള്‍ മറ്റുള്ള ബ്രൌസറുകളില്‍ നിന്ന് ഫയര്‍ഫോക്സിനെ വ്യത്യസ്ഥമാക്കുന്നു, ഫയർ ഫോക്സ് ഡൌൺലോഡ് ചെയ്യേണ്ടവർക്ക് ഇവിടെ ക്ലിക്ക് ചെയ്താൽ ഡൌൺലോഡ് ചെയ്യാം.. എങ്ങനെ നമുക്ക് ഫയര്‍ഫോക്സിന്റെ ബ്രൌസിങ്ങ് സ്പീഡ് കൂട്ടാം എന്നതിനെക്കുറിച്ചാണ്, സാധാരണരീതിയില്‍ ഫയര്‍ഫോക്സ് വരുന്നത് ഡയല്‍ അപ് കണക്ഷന് വേണ്ടിയാണ്,ഇത് കോണ്ടാണ് ബ്രോഡ്ബാന്റ് കണക്ഷനുകളില്‍ ഫയര്‍ഫോക്സ് ഉപയോഗിക്കുമ്പോള്‍ സ്പീഡ് കുറവാണ് എന്ന് തോന്നുന്നത്,ഈ ട്രിക്ക് വഴി ബ്രോഡ്ബാന്റ് കണക്ഷന്‍ ഉള്ളവര്‍ക്ക് മുന്‍പ് ഫയര്‍ഫോകിനുള്ളതിനേക്കാള്‍ ഇരട്ടി സ്പീഡ് ലഭിക്കും.ഇനി ഇത് എങ്ങനെ ചെയ്യാം എന്ന് നോക്കാം.
- ഫയര്‍ഫോക്സിന്റെ അഡ്രസ്ബാറില്‍ about:config എന്ന് ടൈപ്പ് ചെയ്ത് എന്റെര്‍ അടിക്കണം,ഇത് ചെയ്യുമ്പോള്‍ ഒട്ടനവധി ഓപ്ഷനുകള്‍ വരും
- അതിന്റെ ഫില്‍ട്ടര്‍ ബോക്സില്‍ network.http എന്ന് ടൈപ്പ് ചെയ്യണം
- ഇനി വരുന്ന ഓപ്ഷനുകളില്‍ network.http.pipelining എന്ന ഓപ്ഷന്‍ കാണും ഇതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യണം അതുപോലെ network.http.proxy.pipelining ഇതിലും ഡബിള്‍ ക്ലിക്ക് ചെയ്യണം ,ഡബിള്‍ ക്ലിക്ക് ചെയ്യിമ്പോള്‍ ഇതിന്റെ വാല്യൂ true ആകും
- ഇനി network.http.pipelining.maxrequests എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് വാല്യൂ 30 ആക്കണം
- ഇനിയും കൂടുതല്‍ സ്പീഡ് ആവശ്യനുണ്ടെങ്കില്‍ വിന്‍ഡോയുടെ മുകളിലെ ബ്ലാങ്ക് സ്പേസില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് NEW> സെലക്ട് ചെയ്ത് അതില്‍ നിന്ന് Integer സെലക്ട് ചെയ്ത് nglayout.initialpaint.delay ടൈപ്പ് ചെയ്യണം അതിന്റെ വാല്യൂ 0 ആയി സെറ്റ് ചെയ്യണം ഇതിന് ശേഷം ഫയര്‍ഫോക്സ് റീസ്റ്റാര്‍ട്ട് ചെയ്യണം
0 Comments:
Post a Comment