ഹാജിയാർ പള്ളി: ഹയ്യാത്തുൽ ഇസ്ലാം മദ്രസ്സയുടെ നേത്രത്വത്തിൽ സംഘടിപ്പിച്ച നബിദിന റാലി രാവിലെ 7:30 നു മദ്രസ്സ പരിസരത്ത് നിന്ന് ആരംഭിച്ചു, ദഫ് ,സ്കൗട്ട് എന്നിവയുടെ അകമ്പടിയോടേ നീങ്ങിയ റാലി പുതിയ വളപ്പ്, നെടുമ്പോക്ക്, പൊറായി,കൈനോട് വഴി പോയി ഹാജിയാർ പള്ളി ടൗണിൽ സമാപിച്ചു, വഴി നീളെ സ്വീകരണങ്ങൾ ഒരുക്കി വിവിധ സംഘടനകളും ക്ലബ്ബുകളും വ്യക്തികളും റാലിയിൽ പങ്കാളികളായി..തുടർന്ന് ഹാജിയാർ പള്ളി മസ്ജിദിൽ പ്രത്യേക മൗലിദ് പാരായണവും അന്നദാനവും ഉണ്ടായിരുന്നു..
വൈകുന്നേരം 7 മണിക്ക് മുതുവത്തുമ്മൽ എൽ.പി.സ്കൂൾ ഗ്രൗണ്ടിൽ മദ്രസ്സാ വിദ്യാർത്ഥികളുടെ കലാമത്സരങ്ങൾ സ്ഥലം മുദരിസ് കെ.സി.ഷൗക്കത്ത് ഫൈസി ഉദ്ഘാടനം ചെയ്തു..മദ്രസാ കമ്മറ്റി പ്രസിഡന്റ് ഹക്കീം പുല്ലാനി അദ്ധ്യക്ഷം വഹിച്ചു..ഹുസൈൻ കോയ തങ്ങൾ, സൈതലവി മുസ്ല്യാർ എന്നിവർ സംസാരിച്ചു, തുടർന്ന് മാപ്പിളപ്പാട്ട്, അറബിഗാനം, മദ്‌ഹ് ഗാനം, പ്രസംഗം ...എന്നിങ്ങനെ തുടങ്ങിയ കലാമത്സരങ്ങൾ വേദിയിൽ അരങ്ങേറി, ഇമ്പമാർന്ന ഗാനശകലങ്ങളുടെ അകമ്പടിയിൽ പ്രേക്ഷകർക്ക് ആസ്വാദനത്തിന്റെ പുതിയ മാനങ്ങൾ നൽകി ചടുലമായ ദഫ് കളി പ്രകടനവും പരിപാടിക്ക് കൊഴുപ്പേകി..

പരിപാടിയിൽ നിന്നും ചില ദ്രശ്യങ്ങൾ
ഘോഷയാത്രയുടെ മുൻ നിര
ഘോഷയാത്രയിൽ അണി നിരന്ന ദഫ് ടീമിന്റെ പ്രകടനം
സ്കൗട്ട് ടീമിന്റെ പ്രകടനം
ഹാജിയാർ പള്ളി മസ്ജിദിൽ നടന്ന അന്നദാനം, ചില ദ്രശ്യങ്ങൾ
0 Comments:
Post a Comment