മലപ്പുറം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഹൈസ്‌കൂള്‍ വിഭാഗം ഒപ്പനകാണാന്‍ പതിനായിരങ്ങളെത്തി. വൈകുന്നേരം 4 മണിക്ക് ആരംഭിക്കേണ്ട ഒപ്പന കാണാന്‍ ഉച്ചയോടെ തന്നെ ആളുകളെത്തി സീറ്റ് കൈക്കലാക്കി.
ഇശലൊത്ത പാട്ടും പാട്ടിനൊത്ത കൈകൊട്ടുമായി സ്റ്റേജിലെത്തിയ ടീമുകള്‍ ആസ്വാദനത്തിന്റെ മേളയാക്കി മാറ്റി. 27 ടീമുകളാണ് മത്സരിച്ചത്. പ്രധാന വേദിയുടെ എതിര്‍ വശത്തായി സ്‌ക്രീന്‍ സ്ഥാപിച്ചത് ഏറെ ആശ്വാസമായി പലര്‍ക്കും.
പോലീസ് ഏറെ പ്രയാസപ്പെട്ടാണ് ഗതാഗതം നിയന്ത്രിക്കുന്നത്.
0 Comments:
Post a Comment